Story Dated: Monday, February 23, 2015 08:45
മെല്‍ബണ്‍: ലോകകപ്പില്‍ ടീം ഇന്ത്യയുടെ പ്രകടനത്തില്‍ പൂര്‍ണ്ണ തൃപ്തിയില്ലെന്ന് സച്ചിന് തെന്‍ഡുല്‍ക്കര്‍. ടീം കുറച്ച് കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ കൂടുതല്‍ പടവുകള്‍ കയറാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കുമെന്നും സച്ചിന് പറഞ്ഞു. മഹേന്ദ്ര സിംഗ് ധോണിയെന്ന നായകനില്‍ തനിക്ക് വിശ്വാസമുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിനെ വിജയത്തിലെത്തിച്ച നായകനാണ് അദ്ദേഹം. പത്ത് വര്‍ഷമായി ഇന്ത്യന്‍ ടീമിന്റെ അവിഭവജ്യ ഘടകമായ ധോണി ലോകകപ്പില്‍ അവസരത്തിനൊത്ത് ഉയരുമെന്നും സച്ചിന് പറഞ്ഞു.
നേരത്തെ ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് സച്ചിന് ടീം ഇന്ത്യയുടെ സാധ്യത പ്രവചിച്ചിരുന്നു. ഇന്ത്യ സെമിയില്‍ എത്തുമെന്നായിരുന്നു സച്ചിന്റെ പ്രവചനം. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നീ ടീമുകളും സെമിയില്‍ എത്തുമെന്നും സച്ചിന് പ്രവചിച്ചിരുന്നു.
പൂള് ബിയില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. പാക്കിസ്താനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഇന്ത്യ തിളക്കമാര്‍ന്ന വിജയമാണ് നേടിയത്. സെഞ്ചുറി നേടിയ ധവാന് മികച്ച താരമാണ്. ഇക്കാര്യം താന്‍ പറയുകയും ചെയ്തിരുന്നെന്ന് സച്ചിന് കൂട്ടിച്ചേര്‍ത്തു.
from kerala news edited
via IFTTT