121

Powered By Blogger

Monday, 23 February 2015

ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ അവതാരകന്‍ അര്‍ദ്ധനഗ്നനായി എത്തി









Story Dated: Monday, February 23, 2015 08:20



mangalam malayalam online newspaper

ലോസ്‌ ഏഞ്ചല്‍സ്‌: ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ അര്‍ദ്ധനഗ്നനായി എത്തിയ അവതാരകനെ കണ്ട്‌ പ്രേഷകര്‍ ഞെട്ടി. പിന്നീട്‌ ഇത്‌ പ്രേഷാര്‍ക്ക്‌ ചിരിക്കുള്ള വകയായി മാറി. ഇന്നു നടന്ന ഓസ്‌കാര്‍ പ്രഖ്യാപന വേദിയിലാണ്‌ നീല്‍ പാട്രിക്‌ ഹാരിസ്‌ എന്ന അവതാരകന്‍ അര്‍ദ്ധനഗ്നനായി എത്തി പ്രേഷകരെ ഞെട്ടിച്ചത്‌.


എന്നാല്‍ സംഭവം ഇതൊന്നുമല്ല. മികച്ച ചിത്രമായി തെരഞ്ഞെടുത്ത മൈക്കല്‍കീറ്റ്‌ ബേര്‍ഡ്‌മാനിലെ രംഗം അഭിനയിച്ചു കാണിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തില്‍ കീറ്റണ്‍ നഗ്നനായി റോഡിലൂടെ ഓടുന്ന രംഗമാണ്‌ അര്‍ദ്ധനഗ്നനായി ഡ്രെസിംഗ്‌ റൂമില്‍ നിന്നും ഓടിയെത്തിയ നീല്‍ അവതരിപ്പിച്ചത്‌. നീലിന്റെ അര്‍ദ്ധനഗ്ന പ്രകടനം ഇതിനോടകം തന്നെ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. ട്വിറ്ററില്‍ നൂറ്‌ കണക്കിന്‌ ചലച്ചിത്ര പ്രേമികളാണ്‌ നീലിന്റെ പ്രകടനത്തെക്കുറിച്ച്‌ ട്വീറ്റ്‌ ചെയ്‌തത്‌.










from kerala news edited

via IFTTT