121

Powered By Blogger

Monday, 23 February 2015

കര്‍ഷക സംഘടനകളുടെ സംസ്‌ഥാന നേതൃസമ്മേളനം നാളെ ഇടുക്കിയില്‍











Story Dated: Tuesday, February 24, 2015 02:03


പാലക്കാട്‌: കേരളത്തിന്റെ തീരദേശ ഇടനാട്‌ മലയോര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ കര്‍ഷക സാമൂഹ്യ പ്രസ്‌ഥാനങ്ങളുടെ നേതൃസമ്മേളനം നാളെ ഇടുക്കിയില്‍ ചേരും. കരിമ്പനിലുള്ള ഇടുക്കി രൂപതാ ആസ്‌ഥാനത്ത്‌ രാവിലെ 11 ന്‌ ആരംഭിക്കുന്ന സമ്മേളനം ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കല്‍ ഉദ്‌ഘാടനം ചെയ്യും. ഹൈറേഞ്ച്‌ സംരക്ഷണസമിതി രക്ഷാധികാര സമിതിയംഗം സി.കെ. മോഹനന്‍ അധ്യക്ഷത വഹിക്കും.


ഷെവലിയര്‍ വി.സി. സെബാസ്‌റ്റ്യന്‍ വിഷയാവതരണം നടത്തും. വിവിധ കാര്‍ഷിക ജനകീയ പ്രശ്‌നങ്ങളെക്കുറിച്ച്‌ ഹൈറേഞ്ച്‌ സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്‌റ്റ്യന്‍ കൊച്ചുപുരയ്‌ക്കല്‍, സെന്റര്‍ ഫോര്‍ ഫാര്‍മേഴ്‌സ് ഗൈഡന്‍സ്‌ ആന്റ്‌ റിസര്‍ച്ച്‌ ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ പി.സി. ജോസഫ്‌, ദേശീയ കര്‍ഷകസമാജം(പാലക്കാട്‌) ജനറല്‍ സെക്രട്ടറി മുതലാംതോട്‌ മണി, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍(തിരുവനന്തപുരം) ജനറല്‍ സെക്രട്ടറി ടി. പീറ്റര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.


ഇന്ത്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മെന്റ്‌ (ഇന്‍ഫാം), ഹൈറേഞ്ച്‌ സംരക്ഷണ സമിതി(ഇടുക്കി), പശ്‌ചിമഘട്ട ജനസംരക്ഷണ സമിതി(കോഴിക്കോട്‌), കുട്ടനാട്‌ വികസനസമിതി(ആലപ്പുഴ), കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍(തിരുവനന്തപുരം), ദേശീയ കര്‍ഷക സമാജം(പാലക്കാട്‌), സനാതനം കര്‍ഷകസമിതി (കൊല്ലം), കര്‍ഷകവേദി(കോട്ടയം), വെസേ്‌റ്റണ്‍ ഘട്ട്‌ പീപ്പിള്‍സ്‌ പ്ര?ട്ടക്ഷന്‍ കൗണ്‍സില്‍(മലപ്പുറം), പരിയാരം കര്‍ഷകസമിതി(തൃശൂര്‍), ദേശീയ കര്‍ഷക സമിതി, തീരദേശ പ്രസ്‌ഥാനമായ 'കടല്‍'(ആലപ്പുഴ), കാഞ്ഞിരപ്പുഴ മലയോര സംരക്ഷണസമിതി(പാലക്കാട്‌), കേരകര്‍ഷകസംഘം(എറണാകുളം), സംസ്‌ഥാന ഇ.എഫ്‌.എല്‍ പീഡിത കൂട്ടായ്‌മ, റബര്‍ കര്‍ഷക സംരക്ഷണ സമിതി, അഗ്രികള്‍ച്ചറല്‍ ഫോറം, സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ എന്നീ പ്രസ്‌ഥാനങ്ങളാണ്‌ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്‌.


കട്ടപ്പന ഇമാം മൗലവി മുഹമ്മദ്‌ റഫീക്ക്‌ അല്‍ കൗസാരി, പി.സി. സിറിയക്‌, ഫാ: തോമസ്‌ പീലിയാനിയ്‌ക്കല്‍, ആര്‍ മണിക്കുട്ടന്‍, ഫാ. സെബാസ്‌റ്റ്യന്‍ കൊച്ചുപുരയ്‌ക്കല്‍, ഫാ.ആന്റണി കൊഴുവനാല്‍, ടി. പീറ്റര്‍, വി.വി. അഗസ്‌റ്റിന്‍, എം.കെ. പ്രഭാകരന്‍, ജോസ്‌ മാത്യു ആനിത്തോട്ടത്തില്‍, ജോസ്‌ വെട്ടം, ജിനറ്റ്‌ മാത്യു, പി.വി. അന്‍വര്‍, പി.എം. സണ്ണി, ജോസഫ്‌ ജൂഡ്‌, ഫ്രാന്‍സിസ്‌ പെരുമന, ജോയി ജോസഫ്‌, കെ. മൊയ്‌തീന്‍ ഹാജി, ഡോ: എം.സി.ജോര്‍ജ്‌, ബേബി പെരുമാലില്‍, ജോസ്‌ എടപ്പാട്ട്‌, മാനുവല്‍ തോമസ്‌ എന്നിവര്‍ വിവിധ കര്‍ഷക സംഘടനകളെ പ്രതിനിധീകരിച്ച്‌ സംസാരിക്കും. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ മാനേജിംഗ്‌ ട്രസ്‌റ്റി ഡിജോ കാപ്പന്‍ മോഡറേറ്ററായിരിക്കും. ഇടുക്കി രൂപതാ ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ സമാപന സന്ദേശം നല്‍കും. സംസ്‌ഥാന തലത്തില്‍ വിവിധ കര്‍ഷക പ്രസ്‌ഥാനങ്ങളെ ഏകോപിപ്പിച്ചുള്ള ജനകീയ പ്രക്ഷോഭള്‍ക്ക്‌ സമ്മേളനം രൂപം നല്‍കും.










from kerala news edited

via IFTTT