ഹ്രസ്വചിത്രങ്ങള്‍ ജനകീയ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നു
Posted on: 24 Feb 2015
ബെംഗളൂരു: വ്യവസായവത്കൃതമായ മുഖ്യധാരാ സിനിമയുടെ പരിമിതികളെ മറികടന്ന് ചലച്ചിത്രകാരന്റെ സര്‍ഗാത്മക ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് ഹ്രസ്വചിത്രനിര്‍മാണത്തില്‍ കൂടുതല്‍ സാധ്യത ഉണ്ടാകുന്നുവെന്ന് സര്‍ഗധാര സാംസ്‌കാരിക സമിതി ഹ്രസ്വചലച്ചിത്രമേളയോടനുബന്ധിച്ച് നടത്തിയ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. സിനിമയില്‍ സൃഷ്ടിക്കും ആസ്വാദനത്തിനും വിതരണത്തിനും പ്രതിസന്ധികള്‍ കൂടുമ്പോള്‍ ഈ പരിമിതികളെ മറികടന്ന് കൂടുതല്‍ ഫലപ്രദമായ സിനിമാ സംസ്‌കാരം നിലവില്‍ വരുത്താനും ആവിഷ്‌കാര സ്വാതന്ത്ര്യം നേടാനും ഹ്രസ്വചിത്രങ്ങള്‍ക്ക് കഴിയുന്നു. മുഖ്യധാരാ സിനിമയ്ക്ക് സമാന്തരമായി സൃഷ്ടിയുടെയും ആസ്വാദനത്തിന്റെയും മേഖലകളില്‍ നവചലച്ചിത്ര സംസ്‌കാരം രൂപപ്പെടുന്നതിനും അതു സഹായിക്കുന്നു.
. പ്രസിഡന്റ് ഇന്ദിരാബാലന്‍ അധ്യക്ഷത വഹിച്ചു ചലച്ചിത്രപ്രവര്‍ത്തകന്‍ പി.കെ. ശശീന്ദ്ര വര്‍മ ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി ഡി. രഘു സ്വാഗതം പറഞ്ഞു,
ഷാജി അക്കിത്തടത്തിന്റെ 'അതീതം, ബിബിന്‍ പൂലൂക്കരയുടെ കനല്‍, ഇദിലു ആട്ട, മനുവിന്റെ മിരാജ്, സന്തോഷ് വര്‍മയുടെ ഓം ശാന്തി ശാന്തി, ജിന്‍ഷോ ജോസിന്റെ കുരുന്നു മനസ്സ്, ചേതന്‍ സതീഷിന്റെ സത്കാര, വിചിത്ര തുടങ്ങിയ 8 ഹ്രസ്വച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
അല്ലത്ത് ഉണ്ണികൃഷ്ണന്‍,വിഷ്ണുമംഗലം കുമാര്‍, കെ.ആര്‍. കിഷോര്‍, വി.എം.പി. നമ്പീശന്‍, രവികുമാര്‍ തിരുമല, ഡിനോ കല്ലുങ്കല്‍, അനിതാപ്രേംകുമാര്‍, ഷാജി കൊട്ടാരക്കര, ബിബിന്‍ പൂലൂക്കര, ജിന്‍ഷോ ജോസ്, ശ്രീജയ് നാരായണന്‍, ഷാജി അക്കിത്തടം, കെ.ആര്‍. ജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. സി. എച്ച്. പദ്മനാഭന്‍ നന്ദി പറഞ്ഞു.
from kerala news edited
via IFTTT