121

Powered By Blogger

Monday, 23 February 2015

ബേഡ്മാന്‍ മികച്ച ചിത്രം: എഡ്ഡി റെഡ്‌മെയ്ന്‍ മികച്ച നടന്‍, ജൂലിയന്‍ മൂര്‍ നടി











ലോസ് ആഞ്ചലസ്: ഒമ്പത് നാമനിര്‍ദേശവുമായെത്തിയ ബേഡ്മാന്‍ മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ നേടി. ബേഡ്മാന്‍ ഒരുക്കിയ അലക്‌സാന്ദ്രോ ജി ഇനാരിറ്റുവാണ് മികച്ച സംവിധായകന്‍. ദി തിയറി ഓഫ് എവരിതിങ് എന്ന ചിത്രത്തിലെ അഭിനയത്തിന് എഡ്ഡി റെഡ്‌മെയ്ന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റില്‍ ആലീസ് എന്ന ചിത്രത്തിലെ കഥാപാത്രത്തെ അനശ്വരമാക്കിയ ജൂലിയാന മൂറാണ് മികച്ച നടി

വ്യത്യസ്തമായ സിനിമാവ്യാകരണവും പുതുമയുള്ള ക്യാമറക്കോണുകളും ഉപയോഗിച്ച് കറുപ്പിലും വെളുപ്പിലും തീര്‍ത്ത ചലച്ചിത്രകാവ്യമായ ഇഡ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ളില്‍ ഓസ്‌കാര്‍ നേടി. വിപ്‌ലാഷിലെ അഭിനയത്തിന് ജെ.കെ സിമ്മണ്‍സ് മികച്ച സഹനടനായി. ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ നടക്കുന്ന ചടങ്ങിലാണ് 87 ാമത് ഓസ്‌കര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തത്.


ബോയ്ഹുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാട്രീഷ്യ ആര്‍ക്കെറ്റ് മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. 11 വര്‍ഷം കൊണ്ട് ചിത്രീകരിച്ച് ചരിത്രം കുറിച്ച ബോയ്ഹുഡില്‍ 11 വര്‍ഷവും ഈ സിനിമയില്‍ അഭിനയിക്കുകയായിരുന്നു




അവാര്‍ഡ് ജേതാക്കള്‍


മികച്ച സഹനടന്‍-ജെ.കെ സിമ്മണ്‍സ്(ചിത്രം-വിപ്‌ലാഷ്)

മികച്ച സഹനടി-പാട്രീഷ്യ ആര്‍ക്കെറ്റ്(ചിത്രം-ബോയ്ഹുഡ്)

തിരക്കഥ-ബേര്‍ഡ്മാന്‍

അവലംബിത തിരക്കഥ-ദി ഇമിറ്റേഷന്‍ ഗെയിം(ഗ്രഹാം മൂര്‍)

ഡോക്യുമെന്ററി ഫീച്ചര്‍-സിറ്റിസണ്‍ ഫോര്‍

സംഗീതം-ദി ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍

ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരം-ബെന്‍ വില്‍ക്കിന്‍സ്,തോമസ് കേര്‍ലി(ചിത്രം-വിപ്‌ലാഷ്)

ശബ്ദസംയോജനം-അമേരിക്കന്‍ സ്‌നൈപ്പര്‍

മികച്ച വിദേശഭാഷ ചിത്രം-ഇഡ

വസ്ത്രാലങ്കാരം-മിലേന കനോനെറോചിത്രം-ദി ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍)

മേക്കപ്പ്-മാര്‍ക് കൂലിയര്‍, ഫ്രാന്‍സിസ് ഹനോണ്‍(ചിത്രം-ദി ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍)

ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം-ദി ഫോണ്‍കോള്‍

ഡോക്യുമെന്ററി-ക്രൈസിസ് ഹോട്ട്‌ലൈന്‍, വെറ്ററന്‍സ് പ്രസ് 1

വിഷ്വല്‍ ഇഫക്ട്‌സ്: ഇന്റര്‍സ്‌റ്റെല്ലര്‍

ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം-ബിഗ് ഹീറോ 6

അനിമേറ്റഡ് ഫിലിം ഷോര്‍ട്ട്-ഫീസ്റ്റ്

ഛായാഗ്രഹണം-ഇമ്മാനുവല്‍ ലുബെസ്‌കി(ബേര്‍ഡ്മാന്‍)

പ്രൊഡക്ഷന്‍ ഡിസൈന്‍-ആദം സ്റ്റോക്‌ഹോസന്‍, അന്ന പിനോക്(ദി ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍)









from kerala news edited

via IFTTT