121

Powered By Blogger

Monday, 23 February 2015

ദുരൂഹസാഹചര്യത്തില്‍ വാഹനങ്ങള്‍ കത്തിനശിച്ച നിലയില്‍











Story Dated: Monday, February 23, 2015 03:20


പാലക്കാട്‌: വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു. കല്‍മണ്ഡപം ശെല്‍വപാളയം സ്വദേശി അഷ്‌റഫിന്റെ ഉടമസ്‌ഥതയിലുള്ള കെ.എല്‍ 9 എ.എ 359 നമ്പര്‍ യമഹ ബൈക്കും, കെ.എല്‍ 9 എ.ഡി 329 നമ്പര്‍ മാരുതി ഓള്‍ട്ടോ കാറുമാണ്‌ ഇന്നലെ പുലര്‍ച്ചയോടെ അഗ്നിക്കിരയായത്‌. കല്‍മണ്ഡപം മിനി ഇന്‍ഡസ്‌ട്രിയല്‍ എസ്‌റ്റേറ്റില്‍ കാന്റീന്‍ നടത്തുന്ന ഇദ്ദേഹം കുടുംബവുമൊത്ത്‌ വിവാഹസല്‍ക്കാരത്തിന്‌ ശേഷം വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ്‌ കത്തിനശിച്ചത്‌. പുലര്‍ച്ചെ പോര്‍ച്ചില്‍ നിന്നും തീ ആളിപ്പടരുന്നത്‌ കണ്ട വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. തീപ്പിടത്തത്തിന്റെ കാരണം വ്യക്‌തമായിട്ടില്ല. വിരലടയാള വിദഗ്‌ധര്‍ സ്‌ഥലത്തെത്തി പരിശോധന നടത്തി. ടൗണ്‍ സൗത്ത്‌ സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു.










from kerala news edited

via IFTTT