121

Powered By Blogger

Monday, 23 February 2015

നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമയ്‌ക്ക് പ്രാദേശിക കേന്ദ്രങ്ങള്‍ വേണം: പ്രഫ. സുരേഷ്‌ ശര്‍മ











Story Dated: Monday, February 23, 2015 03:16


കോഴിക്കോട്‌: സിനിമാ, നാടക രംഗത്ത്‌ വന്‍ സംഭാവനകള്‍ നല്‍കുന്ന ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമയ്‌ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്രങ്ങള്‍ വരണമെന്ന്‌ എന്‍.എസ്‌.ഡി.യിലെ പ്രഫ. സുരേഷ്‌ ശര്‍മ.

ഐ.ഐ.ടികള്‍ക്കും ഐ.ഐ.എമ്മുകള്‍ക്കും സെന്ററുകളാവാമെങ്കില്‍ എന്‍.എസ്‌.ഡി.ക്ക്‌ എന്തുകൊണ്ട്‌ അതായിക്കൂടാ? കേരളമുള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളിലെ നാടകരംഗത്തിന്‌ നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമയുടെ പ്രയോജനം വേണ്ടവിധം ലഭിക്കണമെങ്കില്‍ അത്‌ ആവശ്യമാണ്‌. നിലവില്‍ ദക്ഷിണേന്ത്യയില്‍ നിന്ന്‌ എന്‍.എസ്‌.ഡിയിലെത്തുന്നവരില്‍ പലരുടേയും സേവനം ഇവിടെ ലഭിക്കാറില്ല. അവര്‍ ദേശീയ തലത്തിലാണ്‌ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. ഈയവസ്‌ഥ മാറ്റാനും കൂടുതല്‍ പേരെ എന്‍.എസ്‌.ഡി.യിലേക്ക്‌ ആകര്‍ഷിക്കാനും അതിന്റെ വികേന്ദ്രീകരണത്തിലൂടെ സാധിക്കും. പ്രാദേശിക ഭരണകൂടങ്ങളും സംഘടനകളുമാണ്‌ അതിനായി സമ്മര്‍ദ്ദം ചെലുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഗസബ്‌ തെരി അദാ എന്ന നാടകവുമായി ദേശീയ നാടകോല്‍സവത്തിനെത്തിയതായിരുന്നു അദ്ദേഹം.

നസ്‌റുദ്ദീന്‍ഷാ, ഓംപുരി, യഷ്‌പാല്‍ ശര്‍മ, അനുപംഖേര്‍, ബന്‍സികൗള്‍, ആസിഫ്‌ ഹൈദറലിഖാന്‍ തുടങ്ങി ഇന്ത്യന്‍ സിനിമാ-നാടക രംഗങ്ങളില്‍ മഹത്തായ സംഭാവനകളര്‍പ്പിച്ച പലരും എന്‍.എസ്‌.ഡിയുടെ സന്തതികളാണ്‌. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ സെന്ററുകള്‍ ആരംഭിക്കുന്നതോടെ ഈ നേട്ടം കൂടുതല്‍ വ്യാപിപ്പിക്കാനാവും.

മുന്‍ കാലങ്ങളെ അപേക്ഷിച്ച്‌ ദേശീയ നാടകരംഗത്ത്‌ സ്‌ത്രീ സാന്നിധ്യം കൂടി വരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ 26 എന്‍.എസ്‌.ഡി. വിദ്യാര്‍ഥികളില്‍ 12ഉം അവിടുത്തെ 24 അംഗ നാടകസംഘത്തില്‍ പകുതിപേരും സ്‌ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമയ്‌ക്ക് സമാന്തരമായി രാജ്യത്ത്‌ നാടകവും ശക്‌തിപ്പെടുന്നുണ്ട്‌്. സിനിമയേക്കാള്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്‌ടിക്കാനാവുക നാടകങ്ങള്‍ക്കാണ്‌. ജനങ്ങളുമായി മറയില്ലാതെ സംവദിക്കാന്‍ നാടകങ്ങള്‍ക്ക്‌ കഴിയുന്നു എന്നതിനാലാണിത്‌.

യുദ്ധവിരുദ്ധ സന്ദേശവും സ്‌ത്രീശാക്‌തീകരണവുമാണ്‌ ഗസാബ്‌ തെരി അദാ നാടകത്തിന്റെ പ്രമേയം. എല്ലാ യുദ്ധങ്ങളുടേയും കെടുതികള്‍ അനുഭവിക്കേണ്ടിവരുന്നത്‌ ആത്യന്തികമായി സ്‌ത്രീകളാണ്‌.

എല്ലാ രാഷ്‌ട്രത്തലവന്‍മാരും സമാധാനത്തെക്കുറിച്ചാണ്‌ സംസാരിക്കാറുള്ളതെങ്കിലും ആയുധങ്ങള്‍ നിര്‍മിക്കുന്നതിലും അവ വാങ്ങിക്കൂട്ടുന്നതിലും അവര്‍ മുന്‍പന്തിയിലാണെന്നത്‌ വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.










from kerala news edited

via IFTTT