Story Dated: Monday, February 23, 2015 06:41
ഏറ്റുമാനൂര്‍: ഇന്നത്തെ അഞ്ചാം ഉത്സവത്തിലെ തിരുവരങ്ങില്‍ കിരാതം കഥ അവതരിപ്പിക്കുന്നതോടെ ഏറ്റുമാനൂര്‍ ക്ഷേത്രോത്സവത്തിലെ കഥകളിരാവുകള്‍ക്ക് സമാപനമാകും. ഇന്ന് രാത്രി ഒന്‍പതുമുതല്‍ നളചരിതം നാലാംദിവസം അംബരീഷ്‌ചരിതം എന്നീ കഥകള്‍ അവതരിപ്പിക്കുന്നതിന് പുറമെയാണ് കിരാതം കഥ അവതരിപ്പിക്കുന്നത്. ഇന്നത്തെ കഥകളിക്ക് കോട്ടക്കല്‍ ചന്ദ്രശേഖരവാര്യര്‍ പ്രത്യേക ക്ഷണിതാവായി അരങ്ങത്ത് എത്തും. കോട്ടക്കല്‍ പി.എസ്.വി. നാട്യസംഘമാണ് കഥകളി അവതരിപ്പിക്കുന്നത്.
from kerala news edited
via IFTTT