121

Powered By Blogger

Monday, 23 February 2015

വണിക വൈശ്യ സംഘം സംസ്‌ഥാന സമ്മേളനത്തിനു സമാപനമായി











Story Dated: Monday, February 23, 2015 07:01


തിരുവനന്തപുരം: അതീവ പിന്നാക്ക സംവരണത്തിനും അവകാശങ്ങള്‍ നേടിയെടുക്കുവാനുമായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ആഹ്വാനമെടുത്തുകൊണ്ട്‌ വണിക വൈശ്യ സംഘത്തിന്റെ സംസ്‌ഥാന സമ്മേളനത്തിനു സമാപനമായി. ഇന്നലെ രാവിലെ നടന്ന സമാപന സമ്മേളനം ഫോര്‍വേര്‍ഡ്‌ ബ്ലോക്ക്‌ നേതാവ്‌ ജി. ദേവരാജന്‍ ഉദ്‌ഘാടനം ചെയ്‌തു. അവഗണിക്കപ്പെട്ട്‌ കിടക്കുന്ന സമൂഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കാഹളമാണ്‌ ഈ സമ്മേളന നഗരിയില്‍ മുഴങ്ങി കേട്ടതെന്നും അത്‌ കണ്ടില്ലെന്ന്‌ നടിക്കാന്‍ ഭരണാധികാരികള്‍ക്ക്‌ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


ഇന്ത്യന്‍ ജനാധിപധ്യ സമൂഹത്തില്‍ സാമുദായിക സംഘടനകള്‍ക്ക്‌ വലിയൊരു സ്‌ഥാനമുണ്ട്‌. ആധുനിക സമൂഹത്തില്‍ ഭാരത സംസ്‌കാരത്തിന്റെ കാഴ്‌ച്ചപ്പാടുകള്‍ക്ക്‌ ലഭിക്കുന്ന സ്വീകാര്യത അതിനു തെളിവാണെന്നും പറഞ്ഞു. ജാതി തിരിച്ചുള്ള സെന്‍സസ്‌ വേണമെന്നും അതിന്റെ സമഗ്രമായ അവലോകനത്തിലൂടെ മാത്രമേ ഒരോ സമൂഹത്തിനും അര്‍ഹമായ പരിഗണന കിട്ടിയോയെന്ന്‌ വിലയിരുത്താന്‍ സാധിക്കുകയുള്ളുയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹിളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന അദ്ധ്യക്ഷ ബിന്ദു കൃഷ്‌ണ മുഖ്യപ്രഭാക്ഷണം നടത്തി.


സംവരണ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്‌ക്കാതെ മുന്നോക്ക സമുദായങ്ങളില്‍ സാമ്പത്തിക സംവരണമാണ്‌ ആവശ്യമെന്ന്‌ അവര്‍ പറഞ്ഞു. സംഘത്തിന്റെ സംസ്‌ഥാന പ്രസിഡന്റ്‌ കെ.കെ. പരമേശ്വരന്‍ ചെട്ടിയാര്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എസ്‌. കുട്ടപ്പന്‍ ചെട്ടിയാര്‍, എം. മോഹനന്‍, റോസ്‌ ചന്ദ്രന്‍, സുരേഷ്‌, എസ്‌. സോമന്‍ ചെട്ടിയാര്‍, എം.ജി. മഞ്ചേഷ്‌, സേതുരാമന്‍ ചെട്ടിയാര്‍, ചെല്ലപ്പന്‍ ചെട്ടിയാര്‍, ബി.എസ്‌. കൃഷ്‌ണകുമാര്‍, എസ്‌. ബാലകൃഷ്‌ണന്‍ എന്നിവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT