ദുബായ് ടെന്നീസ്: ആദ്യദിനം റോജര്‍ ഫെഡറര്‍ക്ക് വിജയം
Posted on: 24 Feb 2015
ദുബായ്: ദുബായ് ടെന്നീസ് ഡ്യൂട്ടി ഫ്രീ പുരുഷ വിഭാഗം എ.ടി.പി. മത്സരങ്ങളുടെ ആദ്യദിനത്തില്‍ ലോക രണ്ടാംനമ്പര്‍ താരം റോജര്‍ ഫെഡറര്‍ക്ക് വിജയം. മിഖായേല്‍ യൂസ്‌നിയെ 6-3, 6-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഫെഡറര്‍ ദുബായില്‍ തന്റെ ജൈത്രയാത്രയ്ക്ക് തുടക്കമിട്ടത്.
ദുബായ് ടെന്നീസിലെ ഏഴാം കിരീടം ലക്ഷ്യമിട്ടാണ് തിങ്കളാഴ്ച റോജര്‍ ഡ്യൂട്ടീഫ്രീ സ്റ്റേഡിയത്തിലെ കോര്‍ട്ടില്‍ ഇറങ്ങിയത്. റഷ്യന്‍താരമായ മിഖായേല്‍ യൂസ്‌നി ഇത് 14-ാം തവണയാണ് ദുബായ് കോര്‍ട്ടില്‍ കളിക്കാനിറങ്ങുന്നത്.
from kerala news edited
via IFTTT