121

Powered By Blogger

Monday, 23 February 2015

ജനകീയ മേളയായി നിലമ്പൂര്‍ ചലച്ചിത്രോത്സവം











Story Dated: Monday, February 23, 2015 03:17


നിലമ്പൂര്‍: അന്താരാഷ്ര്‌ട ചലച്ചിത്രോത്സവം ബുദ്ധിജീവികളുടെ മാത്രം മേളയെന്ന പേരുദോഷമാണ്‌ നിലമ്പൂര്‍ തിരുത്തിക്കുറിച്ചത്‌. ഐ.എഫ്‌.എഫ്‌.കെയുടെ ആദ്യ മേഖലാ ചലച്ചിത്രോത്സവം നിലമ്പൂരിലെത്തിയപ്പോള്‍ രണ്ടു കൈയ്ുംയനീട്ടി സ്വീകരിച്ചാണ്‌ ഇവിടുത്തെ നാട്ടുകാര്‍ മേളയെ ജനകീയ ഉത്സവമാക്കിയിരിക്കുന്നത്‌.സിനിമയെ ഗൗരവമായി വീക്ഷിക്കുന്ന ബുദ്ധിജീവികള്‍ക്കൊപ്പം ടാക്‌സി ഡ്രൈവര്‍മാരും കച്ചവടക്കാരും സാധാരണക്കാരും അടക്കം സമൂഹത്തിന്റെ എല്ലാതുറയിലുമുള്ളവര്‍ ഒന്നിച്ചിരുന്നു സിനിമ കാണുന്ന അപൂര്‍വ്വ വേദികൂടിയായി ഈ മേള. അവാര്‍ഡു സിനിമകള്‍ കാണാന്‍ മടിച്ചിരുന്ന സാധാരണക്കാര്‍ക്ക്‌ ലോകത്തെ മികച്ച 37 സിനമകള്‍ കാണാനുള്ള അവസരമാണ്‌ ലഭിച്ചത്‌. ആദ്യ ദിവസത്തെ ഷോയില്‍ കാര്യമായ തിരക്കുണ്ടായിരുന്നില്ല. എന്നാല്‍ നല്ല സിനിമകളാണെന്ന്‌ അഭിപ്രായം പരന്നതോടെ പിന്നീടുള്ള ഷോകളില്‍ പൂരത്തിരക്കായി. ഫെയറിലാന്റ്‌ തിയറ്ററില്‍ നിലത്തിരുന്നുപോലും പലരും സിനിമകണ്ടു. സിനിമകാണാനുളള ആഗ്രഹവുമായെത്തിയ ആരെയും സംഘാടകര്‍ നിരാശപ്പെടുത്തിയുമില്ല. സ്വസ്‌ഥമായി സിനിമകാണാനും ചര്‍ച്ചകള്‍ നടത്താനും സൗകര്യമുണ്ടായിരുന്നു. ഗൗരവത്തോടെ സിനിമയെ വീക്ഷിക്കുന്നവരാണ്‌ സെമിനാറിനെത്തിയതെന്ന്‌ പ്രമുഖ തിരക്കഥാകൃത്തും സിനിമാ നിരൂപകനുമായ ജോണ്‍ പോള്‍ പറഞ്ഞു. കോളജ്‌ വിദ്യാര്‍ത്ഥികളും സാധാരണക്കാരുമടങ്ങുന്നവരാണ്‌ സെമിനാറില്‍ പങ്കെടുത്ത്‌. വിസ്‌മയിപ്പിക്കുന്ന ചോദ്യങ്ങളാണ്‌ പലരും ചോദിച്ചതെന്നും അദ്ദേഹം വ്യക്‌തമാക്കി.മീറ്റ്‌ ദി ഡയറക്‌ടര്‍, ഓപ്പണ്‍ ഫോറം പരിപാടികള്‍ക്ക്‌ തിരുവനന്തപുരം ചലച്ചിത്രോത്സവത്തേക്കാള്‍ വലിയ ജനപങ്കാളിത്തമാണ്‌ നിലമ്പൂരിലെന്ന്‌ ചലച്ചിത്ര അക്കാദമി പ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നു. രണ്ടു ദിവസം ചലച്ചിത്ര മേളയില്‍ പങ്കെടുത്ത കര്‍ണാടക സംവിധായകന്‍ പി. ശേഷാദ്രി മികച്ച പ്രേക്ഷകരും പ്രോത്സാഹനവും ലഭിച്ച നിലമ്പൂര്‍ ചലച്ചിത്രമേളക്ക്‌ അടുത്തവര്‍ഷവും എത്തുമെന്നു പറഞ്ഞാണ്‌ മടങ്ങിയത്‌.










from kerala news edited

via IFTTT

Related Posts:

  • മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ മദേഴ്‌സ് ഡേ ആഘോഷം മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ മദേഴ്‌സ് ഡേ ആഘോഷംPosted on: 14 Mar 2015 മാഞ്ചസ്റ്റര്‍: കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ (ഗഇഅങ) മദേഴ്‌സ് ഡേ ആഘോഷം മാര്‍ച്ച് 14 ന് ബാഗുളി സെന്റ് മാര്‍ട്ടിന്‍സ് പാരിഷ്ഹ… Read More
  • യാത്രയയപ്പും അനുമോദനവും യാത്രയയപ്പും അനുമോദനവുംPosted on: 14 Mar 2015 ജിദ്ദ: കൂട്ടം ജിദ്ദയുടെ മുന്‍ പ്രസിഡന്റ് അഷ്‌റഫ് ആദം, മലയാളം ന്യൂസ് ജീവനക്കാരനും കൂട്ടം മെമ്പറുമായ അബ്ദുല്‍ റഷീദ് പുത്തൂര്‍ എന്നിവര്‍ക്ക് കൂട്ടം ജിദ്ദ യാത്രയയപ്പ് നല്‍കി. ഷ… Read More
  • ബ്രിസ്‌ബെനില്‍ അഭിഷകാഗ്നി കണ്‍വെന്‍ഷന്‍ ബ്രിസ്‌ബെന്‍: സുവിശേഷപ്രാസംഗികന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലും സംഘവും നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ മാന്‍സ് ഫീല്‍ഡ് സ്റ്റേറ്റ് ഹൈസ്‌കൂള്‍ ഹാളില്‍ മാര്‍ച്ച് 20,21,22 തീയതികളില്‍ നടക്കും.സീറോ മലബാര്‍ സഭ ക്യൂന്‍സ് ലാ… Read More
  • ന്യൂയോര്‍ക്കില്‍ ഫെറോന പ്രഖ്യാപനം ന്യൂയോര്‍ക്കില്‍ ഫെറോന പ്രഖ്യാപനംPosted on: 14 Mar 2015 ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ആദ്യക്‌നാനായ ഇടവകയായ സെന്റ് സ്റ്റീഫന്‍ ഇടവകയെ ഫെറോനയായി ഉയര്‍ത്തുന്നു. മാര്‍ച്ച് 29 ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന ഓശാന ഞായറാഴ്ച… Read More
  • പ്രതിഷേധത്തിനിടെ സഭയിലെ ഉപകരണങ്ങള്‍ തകര്‍ത്ത സംഭവം; കമ്മിഷണര്‍ക്ക്‌ പരാതി നല്‍കി Story Dated: Saturday, March 14, 2015 11:35തിരുവനന്തപുരം : ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ്‌ അവതരണത്തിനിടെ പ്രതിപക്ഷം സഭയില്‍ നടത്തിയ പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ കമ്മിഷണര്‍ക്ക്‌ പരാതി കൈമാറി.… Read More