121

Powered By Blogger

Monday, 23 February 2015

തൈക്കാട്ടുശേരി പാലം മേയില്‍ തുറക്കും











Story Dated: Tuesday, February 24, 2015 12:57


പൂച്ചാക്കല്‍: നിര്‍മാണം പൂര്‍ത്തിയാകുന്ന തൈക്കാട്ടുശേരി പാലം മേയ്‌ ആദ്യവാരം നാടിന്‌ സമര്‍പ്പിക്കാനാകുമെന്ന്‌ കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. കലക്‌ടര്‍ എന്‍. പത്മകുമാറിന്റെ ആധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍

കെ.സി. വേണുഗോപല്‍ എം.പിയും പങ്കെടുത്തു. 49.5 കോടി രൂപ ചെലവുവരുന്ന പാലത്തിന്റെ പണി പൂര്‍ത്തിയായതായി പി.ഡബ്ല്യൂ.ഡി. എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ എസ്‌. സനില്‍ പറഞ്ഞു. തുറവൂരില്‍ 450 മീറ്റര്‍, തൈക്കാട്ടുശേരിയില്‍ 230 മീറ്റര്‍ അപ്രോച്ച്‌ റോഡുകളുടെ നിര്‍മാണമാണ്‌ ദ്രുതഗതിയില്‍ നടന്നുവരുന്നത്‌.


ഇത്‌ ഏപ്രില്‍ 30നകം തീര്‍ക്കാനാകുമെന്ന്‌ കരാറുകാരന്‍ യോഗത്തെ അറിയിച്ചു. മുഖ്യമന്ത്രിയുടെ സൗകര്യമനുസരിച്ച്‌ മേയ്‌ മാസം ആദ്യംതന്നെ ഉദ്‌ഘാടനം നടത്തുമെന്ന്‌ എം.പി. പറഞ്ഞു. അപ്രോച്ച്‌ റോഡിന്‌ ഭൂമി വിട്ടു കൊടുത്ത 34 പേരില്‍ 17 പേര്‍ക്ക്‌ ആനുകൂല്യം പൂര്‍ണമായും നല്‍കി. ബാക്കിയുള്ളവര്‍ക്ക്‌ രേഖകള്‍ ഹാജരാക്കുന്ന മുറയ്‌ക്ക്‌ ഒരുമാസത്തികം നഷ്‌ടപരിഹാരം കൈമാറാന്‍ നടപടിയെടുക്കുമെന്ന്‌ കലക്‌ടര്‍ പറഞ്ഞു.










from kerala news edited

via IFTTT