121

Powered By Blogger

Monday, 23 February 2015

യൗവ്വനം നിലനിര്‍ത്താനൊരു ചോക്ലേറ്റ്‌









Story Dated: Monday, February 23, 2015 08:34



mangalam malayalam online newspaper

ലണ്ടന്‍: ശാസ്‌ത്ര ലോകം നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനമാണ്‌ മനുഷ്യരുടെ യവ്വനം എങ്ങനെ നിലനിര്‍ത്താമെന്നത്‌. എന്നാല്‍ ലണ്ടനിലെ ശാസ്‌ത്രജ്‌ഞര്‍ ഇതിനുള്ള പുതുവഴി കണ്ടെത്തിയത്‌ ആരിലും കൊതിയൂറിക്കുന്ന ചോക്ലേറ്റ്‌ നിര്‍മിച്ചാണ്‌.


'എസ്‌തേചോക്‌' എന്നു പേരിട്ടിരിക്കുന്ന ഈ ചോക്ലേറ്റിന്റെ 7.5 ഗ്രാം വരുന്ന ഒരു കഷണം വീതം ദിവസവും കഴിച്ചാല്‍ നിങ്ങളുടെ യവ്വനം നിലവിലുള്ളതിന്‌ സമാനമായി തുടരും. നിങ്ങളുടെ ശരീരത്തിലെ ചുളിവുകള്‍ നിങ്ങളില്‍ നിന്ന്‌ വിട്ടകലും. ചോക്ലേറ്റിലെ ഔഷദ ഗുണം മനുഷ്യ ശരീരത്തിലെ ചര്‍മങ്ങളിലേക്കുള്ള രക്‌തയോട്ടം സുഗമമാക്കുന്നതിനാലാണിത്‌.


ലോക പ്രശസ്‌ത യൂണിവേഴ്‌സിറ്റിയായ കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഗവേഷക സംഘമാണ്‌ ഈ 'ബ്യൂട്ടി ചോക്ലേറ്റി'നു പിന്നില്‍. വര്‍ഷങ്ങള്‍ നീണ്ട പരീഷണങ്ങള്‍ക്ക്‌ ഒടുവിലാണ്‌ ഈ നേട്ടം. ചോക്ലേറ്റില്‍ 70 ശതമാനവും കൊക്കക്കോയാണ്‌ അടങ്ങിയിരിക്കുന്നത്‌.


കേംബ്രിഡ്‌ജിലെ മുന്‍ വിദ്യാര്‍ത്ഥിയായ ഡോ. ഇവാന്‍ പെത്യേവിന്റെ നേതൃതത്തിലാണ്‌ ചരിത്ര പരമായ ഈ പുതിയ നേട്ടം. ലൈംഗിക്‌ ബന്ധത്തിലുടെ പകരുന്ന 'ക്ലാമിഡിയ' എന്ന രോഗത്തിന്‌ പ്രതിവിധിയായി ഫ്രഞ്ച്‌ ചീസ്‌ കഴിച്ചാല്‍ മതിയെന്ന്‌ കണ്ടെത്തിയതും ഇദ്ദേഹമായിരുന്നു.










from kerala news edited

via IFTTT