Story Dated: Monday, February 23, 2015 03:20
ആനക്കര: വെളളാളൂര്‍ ദേശപ്പാട്ട് ഭക്തി സാന്ദ്രമായി. രാവിലെ പറനിറപ്പ്, ഉച്ചയ്ക്ക്ശേഷം കോമരം, ചെണ്ടവാദ്യം എന്നിവയേടെ എഴുന്നള്ളിപ്പ് നടന്നു. തുടര്‍ന്ന് തിറകളി സംഘങ്ങള്‍ ക്ഷേത്രത്തിലെത്തി ദേവിയെ വണങ്ങിയതോടെ നാട്ടുവഴികളെ ധന്യമാക്കി കൊടിവരവുകളെത്തി. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം വെടിക്കെട്ട്, രാത്രിയില്‍ തായമ്പക, വിവിധ കലാപരിപാടികള്‍, പുലര്‍ച്ചെ എഴുന്നളളിപ്പ് എന്നിവയോടെ സമാപനമായി.
from kerala news edited
via IFTTT