Story Dated: Monday, February 23, 2015 09:02
ജയ്‌പൂര്‍: ജനങ്ങളെ ക്രിസ്‌തു മതത്തിലേക്ക് ആകര്‍ഷിക്കുക എന്ന രഹസ്യ അജണ്ട മുന്‍ നിര്‍ത്തിയാണ് നെബേല്‍ സമ്മാന ജേതാവ് മദര്‍ തെരേസ പ്രവര്‍ത്തിച്ചിരുന്നതെന്ന് ആര്‍.എസ്.എസ്. നേതാവ് മോഹന്‍ ഭാഗവത്. രാജസ്‌ഥാനില്‍ ഒരു അഗതി മന്ദിരം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം വിവാദ പ്രസ്‌താവന നടത്തിയത്. ജനങ്ങളെ ക്രിസ്‌ത്യാനിയാക്കുക എന്നതായിരുന്നു മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ജെയ്‌പൂരില്‍ സാമൂഹിക സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മിഷനറിയിലെ മുതിര്‍ന്ന പ്രവര്‍ത്തകര്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്‌താവനയോട് പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ബി.ജെ.പി ഉപാദ്ധ്യക്ഷന്‍ ഭജന്‍ ലാല്‍ ശര്‍മ, മുന്‍ മന്ത്രി ദിഗമ്പര്‍ സിങ് തുടങ്ങി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
from kerala news edited
via IFTTT