121

Powered By Blogger

Monday, 23 February 2015

അമ്മമലയാളം ഇരട്ടശില്‌പം തയ്യാറായി











Story Dated: Tuesday, February 24, 2015 02:02


mangalam malayalam online newspaper

കാഞ്ഞങ്ങാട്‌: അക്ഷരദേവതയെ പ്രതീകമാക്കി അത്യുത്തരകേരളത്തിന്റെ സാംസ്‌കാരികപൈതൃകം ആലേഖനം ചെയ്‌ത ഇരട്ടശില്‌പം കാഞ്ഞങ്ങാട്‌ ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂളിലൊരുങ്ങി. അമ്മമലയാളം എന്ന പേരില്‍ പ്രശസ്‌തശില്‌പി കൂക്കാനം സുരേന്ദ്രന്‍ രൂപകല്‌പന ചെയ്‌ത ശില്‌പത്തിന്റെ അനാഛാദനകര്‍മ്മം നാളെ (25ന്‌) ഉച്ച കഴിഞ്ഞ്‌ 3 മണിക്ക്‌ പ്രശ്‌സത കവി പ്ര?ഫ. വി മധുസൂദനന്‍ നായര്‍ നിര്‍വഹിക്കും.


വിദ്യാരംഭം പരിപാടിയുടെ ഭാഗമായാണ്‌ സ്‌കൂളില്‍ മാതൃഭാഷയുടെ മഹത്വം വിളിച്ചോതി ശില്‌പം നിര്‍മ്മിച്ചത്‌. ഭാഷയെ അമ്മയായി സങ്കല്‍പിച്ച്‌ മാതൃത്വത്തിന്റെ ഭിന്നഭാവങ്ങള്‍ വ്യക്‌തമാക്കുന്നതാണ്‌ ശില്‌പം. വടക്കേമലബാറിന്റെ തനതുകലയായ തെയ്യത്തിലെ അമ്മദൈവസങ്കല്‌പത്തില്‍ തുടങ്ങി കേരളത്തിന്റെ കലാപൈതൃകവും കാര്‍ഷികസംസ്‌കൃതിയും പ്രകൃതിഭംഗിയുമൊക്കെ ശില്‌പത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്‌. അക്ഷരവൃക്ഷത്തിനു കീഴെയാണ്‌ സാംസ്‌കാരികപെരുമയുടെ ഭിന്നഭാവങ്ങള്‍ ശില്‌പി ആവിഷ്‌കരിക്കുന്നത്‌.


പുതുതലമുറയ്‌ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണ കാഴ്‌ചകളുടെ കൊളാഷാണ്‌ ശിലപത്തിന്റെ ഒരു ഭാഗത്തെങ്കില്‍ മറുവശത്ത്‌ വാഗ്‌ദേവതയുടെ മൂര്‍ത്തഭാവമാണ്‌ ദൃശ്യവല്‍ക്കരിച്ചിട്ടുള്ളത്‌. വാഗ്‌ദേവിയുടെ നാവിന്‍തുമ്പത്ത്‌ അക്ഷരജ്വാലയും അതിനടുത്തായി തുഞ്ചത്തെഴുത്തഛനും ശില്‌പത്തിലുണ്ട്‌. സിമന്റിലും കളിമണ്ണിലുമൊക്കെയായി മൂന്നു മാസത്തെ പ്രയത്നത്തിലാണ്‌ ശില്‌പത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌. നാളെ ഉച്ചകഴിഞ്ഞ്‌ നടക്കുന്ന അനാഛാദന ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ കെ വേണുഗോപാലന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിക്കും.










from kerala news edited

via IFTTT

Related Posts:

  • മകരത്തിരുവാതിര മഹോത്സവം Story Dated: Friday, January 9, 2015 02:15കൊല്ലം: മേജര്‍ ശ്രീരാമേശ്വരം മഹാദേവ ക്ഷേത്രത്തിലെ മകരത്തിരുവാതിര മഹോത്സവം 25 മുതല്‍ ഫെബ്രുവരി ഒന്നുവരെ നടക്കും. 25നു രാവിലെ തൃക്കൊടിയേറ്റും തുടര്‍ന്നു കൊടിയേറ്റ്‌ സദ്യയും. വ… Read More
  • അയ്യപ്പന്‍കണ്ടി-നാരകശേരി റോഡ്‌ ഉദ്‌ഘാടനം Story Dated: Friday, January 9, 2015 03:10കോഴിക്കോട്‌:നന്മണ്ട ഗ്രാമപഞ്ചായത്തില്‍ പണി പൂര്‍ത്തീകരിച്ച അയ്യപ്പന്‍കണ്ടി-നാരകശേരി റോഡ്‌ എ.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഗതാഗതത്തിനായി തുറന്നുകൊടുത്തു. എം.എല്‍.എ യുടെ പ്രദേശിക … Read More
  • സ്‌കൂളില്‍ മോഷണം Story Dated: Friday, January 9, 2015 03:10രാമനാട്ടുകര:രാമനാട്ടുകര സേവാമന്ദിരം പോസ്‌റ്റ് ബേസിക്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മോഷണം.ലാപ്‌ ടോപ്‌,ക്യാമറ,വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ എന്നിവ മോഷണം പോയി.ഹയര്‍ സെക്കന്… Read More
  • റേഷന്‍ കാര്‍ഡ്‌ പുതുക്കല്‍: അപേക്ഷാഫോറം 17 വരെ വിതരണം ചെയ്യും Story Dated: Friday, January 9, 2015 03:10കോഴിക്കോട്‌: ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി നിലവിലുളള റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതിനുളള അപേക്ഷാ ഫോറം റേഷന്‍ കടകളില്‍ വിതരണം ആരംഭിച്ചു.17 വരെ കാര്‍ഡ… Read More
  • പാരീസ്‌ ആക്രമണം നടത്തിയവര്‍ക്ക്‌ 51 കോടി നല്‍കും; ബിഎസ്‌പി എംഎല്‍എ വിവാദത്തില്‍ Story Dated: Friday, January 9, 2015 07:57പാരീസ്‌: ഫ്രാന്‍സിലെ മാധ്യമ സ്‌ഥാപനത്തില്‍ നടന്ന ഭീകരാക്രമണത്തെ പ്രകീര്‍ത്തിച്ച ഉത്തര്‍പ്രദേശിലെ ബിഎസ്‌പി മുന്‍ എംഎല്‍എ വിവാദത്തില്‍. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ആരെ… Read More