Story Dated: Monday, February 23, 2015 07:01
ചേരപ്പള്ളി: കൊക്കോട്ടേല കുത്തുക്കുഴി ശിവതമ്പുരാന്‍ ക്ഷേത്രത്തിലെ കുംഭതിരുവാതിര മഹോത്സവം 27, 28, മാര്‍ച്ച് ഒന്ന് തീയതികളില്‍ ഭക്‌തിനിര്‍ഭരമായ വിവിധ ക്ഷേത്രച്ചടങ്ങുകളോടും കലാപരിപാടികളോടും ആഘോഷിക്കും. മൂന്നു ദിവസവും രാവിലെ 5.30ന് നിര്‍മ്മാല്യം, 6ന് ശ്രീമഹാഗണപതി ഹോമം, 7ന് അഭിഷേകം, 27ന് രാവിലെ എട്ടിന് കലശാഭിഷേകം, 8.30ന് കളഭാഭിഷേകം, 12ന് അന്നദാനം, 3ന് കാരോട് മന്ത്രമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും കൊടിമര ഘോഷയാത്ര, 6.15ന് കൊടിയേറ്റ്, രാത്രി 8ന് ഡാന്‍സ്, 9.30ന് ആനാകോട് നേതാജി ആര്‍ട്‌സ് ക്ലബിന്റെ വില്‍ കഥാമേള,
28ന് രാവിലെ 7.30ന് മഹാമൃത്യുഞ്‌ജയഹോമം, 9.30ന് പൊങ്കാല, 10.30ന് നാഗരൂട്ട്, 12ന് സമൂഹസദ്യ, 5ന് ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ നിന്നും താലപ്പൊലി, പീലിക്കാവടി, ഗൂലക്കാവടി, പറവകാവടി, സൂര്യവേല്‍ക്കാവടി, പൂക്കാവടി, ചെണ്ടമേളം, ശിങ്കാരിമേളം, ഫ്‌ളോട്ടുകള്‍ എന്നിവയുടെ അകമ്പടിയോട് നടത്തുന്ന ഘോഷയാത്ര ആര്യനാട് ജംഗ്‌ഷന്‍, പാലൈക്കോണം, കാര്യോട്, കൊക്കോട്ടേല ജംഗ്‌ഷന്‍ വഴി ക്ഷേത്രത്തിലെത്തും.
10.30ന് ഹിഡുംബല്‍ പൂജ, 11ന് കാവടി അഭിഷേകം. മാര്‍ച്ച് ഒന്നിന് ഉച്ചക്ക് 12ന് അന്നദാനം ഏഴുമണിക്ക് ഭഗവതി സേവ, 7.30ന് ഡാന്‍സ്, 9ന് നാടന്‍പാട്ടുകളുടെയും കലാരൂപങ്ങളുടെയും ദൃശ്യാവിഷ്‌ക്കാരങ്ങള്‍ ദി റിഥം ഓഫ് കേരള ഭക്‌തജനങ്ങള്‍ ഘോഷയാത്ര കടന്നുവരുന്ന സ്‌ഥലങ്ങളില്‍ നിറപറയും നിലവിളക്കും വച്ച് വരവേല്‍ക്കണമെന്ന് ഉത്സവകമ്മറ്റി പ്രസിഡന്റ് ഡി. സുരേഷ്‌കുമാറും സെക്രട്ടറി പ്രശാന്ത് കുമാറും അറിയിച്ചു.
from kerala news edited
via IFTTT