121

Powered By Blogger

Monday, 23 February 2015

കമ്പ്യൂട്ടര്‍ കിറ്റ്‌ വിതരണം ചെയ്‌തു











Story Dated: Monday, February 23, 2015 07:16


കൊല്ലം: പൊതുവിദ്യാലയങ്ങളിലെ എട്ടാംക്ലാസ്‌ വിദ്യാര്‍ഥികള്‍ക്കായി ഐ.ടി അറ്റ്‌ സ്‌കൂള്‍ നടത്തിയ പ്രോഗ്രാമിങ്‌ അഭിരുചി പരീക്ഷയില്‍ ഓരോ സ്‌കൂളില്‍നിന്നും ഒന്നാമതെത്തിയ വിദ്യാര്‍ഥികള്‍ക്ക്‌ സമ്മാനമായി നല്‍കുന്ന റാസ്‌പ്ബെറി പൈ കമ്പ്യൂട്ടര്‍ കിറ്റിന്റെ ജില്ലാതല വിതരണോദ്‌ഘാടനം എ.എ. അസീസ്‌ എം.എല്‍.എ നിര്‍വഹിച്ചു. കൊല്ലം പട്ടത്താനം വിമലഹൃദയ എച്ച്‌.എസ്‌.എസ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഹണി ബഞ്ചമിന്‍ അധ്യക്ഷതവഹിച്ചു.


ജില്ലാ കലക്‌ടര്‍ ഡോ. എ. കൗശിഗന്‍ മുഖ്യപ്രഭാഷണം നടത്തി. ഐ.ടി അറ്റ്‌ സ്‌കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. അശോക്കുമാര്‍, എം.എ. നിസാം, ജി.പി. മോഹന്‍ദാസ്‌, വിദ്യാഭ്യാസ ഓഫീസര്‍മാര്‍, മാസ്‌റ്റര്‍ ട്രെയിനര്‍മാര്‍, സ്‌കൂള്‍ ഐ.ടി കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT