Story Dated: Monday, February 23, 2015 03:16
താമരശേരി: ആറു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്ന 2015-2016 വര്‍ഷത്തെ പദ്ധതികള്‍ക്ക് താമരശേരി ഗ്രാമ പഞ്ചായത്ത് വികസന സമിതി രൂപം നല്‍കി. വികസന സെമിനാര്‍ വി.എം. ഉമ്മര്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിശപ്പ് രഹിത നഗരം പദ്ധതി, ഓഫീസ് ആധുനികവല്‍ക്കരിക്കല്‍, ഊര്‍ജസംരക്ഷണ പദ്ധതി, സ്വയം തൊഴില്‍ പദ്ധതി, ഷോപ്പിംഗ് മാള്‍ നിര്‍മ്മാണം, ഗ്രാമീണ റോഡുകളുടെ വികസനം, സമഗ്ര വിദ്യാഭ്യാസ പദ്ധതികള്‍, സ്‌പോര്‍ട്‌സ് അക്കാദമി എന്നിവയ്‌ക്കാണ് പദ്ധതിയില്‍ മുന്‍ഗണന .
വികസനകാര്യ സ്‌റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ. മറിയം പദ്ധതികള്‍ അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് ജെസി ശ്രീനിവാസന്‍, സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.അരവിന്ദന്‍, സുധാകൃഷ്‌ണന്‍, ബ്ലോക്ക് മെമ്പര്‍മാരായ കെ.സി. മാമു, സുമ രാജേഷ്, സെക്രട്ടറി സുനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT