121

Powered By Blogger

Monday, 23 February 2015

സാമൂഹികവിരുദ്ധ സംഘങ്ങള്‍ വിലസുന്നു











Story Dated: Tuesday, February 24, 2015 12:57


തുറവൂര്‍: തുറവൂര്‍ മഹാക്ഷേത്രത്തിന്‌ പടിഞ്ഞാറുഭാഗത്തെ റോഡും ഒഴിഞ്ഞുകിടക്കുന്ന വീടുകളും കേന്ദ്രീകരിച്ച്‌ സാമൂഹികവിരുദ്ധ സംഘങ്ങള്‍ വിലസുന്നു. ജനസഞ്ചാരം പൊതുവെ കുറഞ്ഞ പ്രദേശമായതിനാല്‍ അധികമാള്‍ക്കാരുടെ ശ്രദ്ധയില്‍പ്പെടാതെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെന്നത്‌ കഞ്ചാവ്‌ -മയക്കുമരുന്നു വിപണന സംഘങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക്‌ സഹായകരമാവുകയാണ്‌.


പട്ടാപ്പകല്‍പോലും ജനസഞ്ചാരം കുറഞ്ഞ കേസില്‍ പൂവാലന്മാരും മറ്റും സൈ്വരവിഹാരം നടത്തുന്നതായാണ്‌ പരിസരവാസികള്‍ പറയുന്നത്‌. കഴിഞ്ഞദിവസം അന്ധകാരനഴി ഭാഗത്തുനിന്നുള്ള വിദ്യാര്‍ഥി- വിദ്യാര്‍ഥിനികളടക്കമുള്ളവരെ നാട്ടുകാര്‍ താക്കീത്‌ ചെയ്‌ത്‌ വിട്ടു. പ്രദേശത്ത്‌ പോലീസ്‌ പരിശോധന കര്‍ശനമാക്കി സാമൂഹികവിരുദ്ധ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്‌തമാണ്‌.










from kerala news edited

via IFTTT