Story Dated: Monday, February 23, 2015 06:41
പാമ്പാടി: പാമ്പാടി ടൗണിലെ പാര്‍ക്കിങ് പ്രശ്‌നത്തിനു പരിഹാരമില്ല. കാല്‍നട യാത്രക്കാര്‍ക്കും ഏറെ ദുരിതം. പാമ്പാടി കാളച്ചന്ത മുതല്‍ കരിമ്പിന്‍ പാലംവരെ റോഡിനിരുവശവുമുള്ള വാഹന പാര്‍ക്കിങ് ഗതാഗത തടസത്തിനും അപകടത്തിനും കാരണമാകുന്നു. ലോറി, ഓട്ടോറിക്ഷ, ടാക്‌സി എന്നിവയ്‌ക്കു പുറമേ ടൗണിലെത്തുന്ന സ്വകാര്യ വാഹനങ്ങളും റോഡില്‍തന്നെ പാര്‍ക്കു ചെയ്യുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. പാമ്പാടി കാളച്ചന്തയ്‌ക്കു സമീപം വ്യക്‌തികള്‍ കൈവശം വെച്ചിരുന്ന പുറമ്പോക്ക് ഒഴിപ്പിച്ച് എടുത്ത തെള്ളിച്ചുവട് ലക്ഷങ്ങള്‍ മുടക്കി മണ്ണിട്ടുയര്‍ത്തിയെങ്കിലും ബാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലാത്തതിനാല്‍ തുറന്നുകൊടുക്കുവാന്‍ പഞ്ചായത്തിനു കഴിഞ്ഞിട്ടില്ല.
പരിമിതമായ സ്‌ഥലസൗകര്യങ്ങളെ ഇവിടെയുള്ളൂ. മിനി ലോറികളെങ്കിലും ഇവിടേക്കു മാറ്റിയാല്‍ അത്രയും ആശ്വാസമാകും. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഓട്ടോ ടാക്‌സി സ്‌റ്റാന്‍ഡിനു സ്‌ഥലമേറ്റെടുക്കുവാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചെങ്കിലും വസ്‌തു ഉടമകളുടെ എതിര്‍പ്പുമൂലം തീരുമാനം നടപ്പിലാക്കുവാന്‍ കഴിഞ്ഞുമില്ല. ആരെയും പിണക്കണ്ട എന്ന പഞ്ചായത്തു കമ്മിറ്റിയുടെ മൃദുസമീപനമാണ് പദ്ധതി പാളുവാന്‍ കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്. ടൗണിലെ വീതികുറഞ്ഞ റോഡിനിരുവശത്തുമുള്ള വാഹന പാര്‍ക്കിങ്‌മൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് കാല്‍നട യാത്രക്കാരാണ്.
കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ഒരേ സമയം വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നട യാത്രക്കാര്‍ക്ക് മാറി നില്‍ക്കുവാന്‍പോലും ഇടമില്ല. ഇരുചക്രവാഹനങ്ങളും അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. പോലീസ് സ്‌റ്റേഷന്‍ മുതല്‍ കരിമ്പിന്‍പാലം വരെയുള്ള ഭാഗത്താണെങ്കില്‍ കോട്ടയത്തുനിന്നും മറ്റും ജോലിക്കു പോകുന്നവര്‍ തങ്ങളുടെ വാഹനം ഇവിടെ ഇട്ടിട്ടാണ് പോകുന്നത്. ഇതു റോഡിന്റെ ഒരുവശത്തായി ക്രമീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പോലീസ് ചെവിക്കൊണ്ടില്ല. ഈ ഭാഗത്തെ റോഡരികുകള്‍ വളരെ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ കാല്‍നടയാത്രക്കാരും ഇരുചക്രവാഹനങ്ങളും കുഴിയിലേക്ക് വീഴുവാന്‍ നിര്‍ബന്ധിതരാകുമെന്ന സ്‌ഥിതിയാണ്.
കെ.കെ. റോഡിന്റെ ഇരുവശങ്ങളിലും പെട്രോള്‍ പമ്പു മുതല്‍ ആലാംപള്ളി വരെ ടൈല്‍സ് പാകി മനോഹരമാക്കണമെന്ന ആവശ്യവും അധികൃതര്‍ അംഗീകരിച്ചിട്ടില്ല. സമീപത്തെ ചെറിയ ടൗണുകള്‍പോലും ഇത്തരത്തില്‍ മനോഹരമാക്കിയിട്ടുണ്ട്. പാമ്പാടി ബസ് സ്‌റ്റാന്‍ഡില്‍പോലും വാഹന പാര്‍ക്കിങ് വര്‍ധിച്ചുവരികയാണ്. ഇനി ഒരപകടംകൂടി ഉണ്ടായാലേ കുറച്ചുനാളത്തേക്കെങ്കിലും പാര്‍ക്കിങ് നിരോധിക്കൂ എന്നാണ് അധികൃതരുടെ നിലപാട്. ടൗണിലെ പാര്‍ക്കിങിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ അടുത്ത ഒരു ദുരന്തംകൂടി സംഭവിക്കുവാനുള്ള എല്ലാ ലക്ഷണങ്ങളും പാമ്പാടി ടൗണില്‍ കാണുന്നുണ്ട്.
from kerala news edited
via IFTTT