121

Powered By Blogger

Monday, 23 February 2015

കലക്‌ടര്‍ കഥ എഴുതുകയാണ്‌...സൂപ്പര്‍താര ചിത്രത്തിനായി











Story Dated: Monday, February 23, 2015 03:16


mangalam malayalam online newspaper

കോഴിക്കോട്‌: പുതിയ കലക്‌ടര്‍ എന്‍. പ്രശാന്ത്‌ ഇന്നു ചുമതലയേല്‍ക്കും. ജില്ലയുടെ സാരഥിയെന്ന ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോഴും അദ്ദേഹത്തിനു മറ്റൊരു ജോലികൂടി ചെയ്‌തു തീര്‍ക്കാനുണ്ട്‌. സൂപ്പര്‍സ്‌റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കിയുള്ള സിനിമയ്‌ക്കു തിരക്കഥയൊരുക്കിക്കൊണ്ടിരിക്കുകയാണ്‌ അദ്ദേഹം.

എന്‍. പ്രശാന്ത്‌ ഇന്ന്‌ കോഴിക്കോട്‌ കലക്‌ടറായി ചുമതലയേല്‍ക്കുമ്പോള്‍ നഗരത്തിന്‌ ലഭിക്കുന്നത്‌ ചെറുപ്പക്കാരനായ കലക്‌ടറെ മാത്രമല്ല ഒരു സിനിമാക്കാരനെ കൂടിയാണ്‌.

കോഴിക്കോടന്‍ ജീവിതങ്ങളെ മനോഹരമായി അഭ്രപാളികളിലാവിഷ്‌കരിച്ച ഐ.വി ശശിയുടെ മോഹന്‍ലാല്‍ ചിത്രത്തിന്‌ തിരക്കഥയെഴുതുന്നത്‌ ഇദ്ദേഹമാണ്‌. തിരക്കഥാ രചനയ്‌ക്ക് തുടക്കമിട്ടപ്പോള്‍ തന്നെ ചിത്രം ഷൂട്ട്‌ ചെയ്ായന്‍ ഉദ്ദേശിക്കുന്ന സ്‌ഥലത്തേക്ക്‌ സ്‌ഥലം മാറ്റവും.

കുറേക്കാലത്തിന്‌ ശേഷം മലയാള സിനിമയിലേക്ക്‌ തിരിച്ചെത്തുന്ന ഐ.വി ശശിയുടെ പുതിയ ചിത്രത്തിനാണ്‌ പ്രശാന്ത്‌ തിരക്കഥ രചിക്കുന്നത്‌. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയുടെ അവസാന മിനുക്കുപണികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ ചിത്രീകരണമാരംഭിക്കും.

തീരദേശ വികസന കോര്‍പറേഷന്റെയും മുന്നോക്ക സമുദായ കോര്‍പറേഷന്റെയും മാനേജിംഗ്‌ ഡയറക്‌ടറായ ഡോ:കെ അമ്പാടിയുമായുള്ള സൗഹൃദമാണ്‌ പ്രശാന്തിനെ സിനിമയിലേക്ക്‌ നയിച്ചത്‌. നിരവധി കഥകളും ലേഖനങ്ങളും രചിച്ചിട്ടുള്ള പ്രശാന്തും 'അയാള്‍' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത്‌ കൂടിയായ അമ്പാടിയും ഔദ്യോഗിക തിരക്കുകള്‍ക്കിടയിലാണ്‌ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നത്‌. സംസാരത്തിനിടയ്‌ക്ക് സിനിമയും വിഷയമായി കടന്നുവന്നു. ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന 'അയാം എ മലയാളി' എന്ന ചിത്രത്തിന്റെ രചന പൂര്‍ത്തിയാക്കിയിരിക്കുകയായിരുന്നു അമ്പാടി. സിനിമയെക്കുറിച്ചുള്ള സംസാരത്തിനിടെയാണ്‌ ഒരുമിച്ച്‌ ഒരു സ്‌ക്രിപ്‌റ്റ് എഴുതിക്കൂടേ? എന്ന ആലോചനയുണ്ടായത്‌. അങ്ങിനെയാണ്‌ ഒഴിവു സമയങ്ങളില്‍ ഇരുവരും ഒന്നിച്ചിരുന്ന്‌ കഥ രൂപപ്പെടുത്തിയത്‌. നല്ലൊരു ചിത്രവുമായി മലയാളത്തിലേക്ക്‌ തിരിച്ചുവരാനിരിക്കുന്ന ഐ.വി ശശിക്കും നിര്‍മാതാവ്‌ ഗോകുലം ഗോപാലനും കഥ ഇഷ്‌ടമായി. ഒന്നൊര മാസം കൊണ്ട്‌ തിരക്കഥ ഏകദേശം പൂര്‍ത്തിയായി. തുടര്‍ന്നാണ്‌ മോഹന്‍ലാലിനെ സമീപിക്കുന്നത്‌.

തലശേരി സ്വദേശിയായ പ്രശാന്ത്‌ രണ്ടാം തവണയാണ്‌ കോഴിക്കോട്ടെത്തുന്നത്‌. അഞ്ചു വര്‍ഷം മുമ്പ്‌ ഐ.എ.എസ്‌ പരിശീലനം കഴിഞ്ഞെത്തിയ പ്രശാന്തിന്‌ അസി. കലക്‌ടറായി ആദ്യ നിയമനം ലഭിച്ചതു കോഴിക്കോട്ടായിരുന്നു. അന്ന്‌ എ. ജയതിലകായിരുന്നു കലക്‌ടര്‍.










from kerala news edited

via IFTTT