121

Powered By Blogger

Monday, 23 February 2015

ദ്രവ്യകലശത്തിന്‌ തുടക്കമായി











Story Dated: Tuesday, February 24, 2015 02:03


ആനക്കര: പുരമുണ്ടേക്കാട്‌ മഹാദേവക്ഷേത്രത്തില്‍ ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന ദ്രവ്യകലശത്തിന്‌ തുടക്കമായി. മലബാര്‍ ദേവസ്വം ബോര്‍ഡ്‌ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. പി.എസ്‌. കണ്ണന്‍ അധ്യക്ഷത വഹിച്ചു. പി.എന്‍. ഭവത്രാതന്‍, വി. മധുസൂദനന്‍, ഇ.പി. വേലായുധന്‍, സി.വി. ഗോവിന്ദന്‍, തെക്കിനിയേടത്ത്‌ കേശവന്‍ നമ്പൂതിരി, തെക്കിനിയേടത്ത്‌ കൃഷ്‌ണന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.


ക്ഷേത്ര ശ്രീകോവിലിലെ ചുമര്‍ചിത്രങ്ങളുടെ പുനരാവിഷ്‌കാരത്തിന്റെ സമര്‍പ്പണം മമ്മിയൂര്‍ ദേവസ്വം മുന്‍ ചെയര്‍മാന്‍ ജി.കെ. പ്രകാശ്‌ നിര്‍വഹിച്ചു. പി.കെ. നീലകണ്‌ഠന്‍ നമ്പൂതിരി, എ. വേലായുധന്‍ നായര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കൈനിക്കര തെക്കേടത്ത്‌ പരമേശ്വരന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ്‌ കലശം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓട്ടന്‍തുള്ളല്‍, സാമ്പ്രദായിക്‌ ഭജന്‍സ്‌, ഭക്‌തിപ്രഭാഷണം, തായമ്പക, നാഗസ്വരക്കച്ചേരി എന്നിവയും സമാപനദിവസമായ വെള്ളിയാഴ്‌ച അന്നദാനവും നടക്കും.










from kerala news edited

via IFTTT