Story Dated: Monday, February 23, 2015 03:17
താനൂര്‍: താനൂര്‍ നിയോജക മണ്ഡലത്തിലെ പിന്നോക്ക വിഭാഗ കോളനികളില്‍ ഭവന നിര്‍മാണത്തിന് കൂടുതല്‍ തുക അനുവദിക്കുമെന്ന് മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു. നിറമരുതൂരില്‍ കൊണ്ടേമ്പാട്, അക്കിത്തടം പിന്നോക്ക കോളനികളെ സ്വയംപര്യാപ്‌ത ഗ്രാമപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തിലെ താനൂര്‍ ഒട്ടുംപുറം മൂന്ന് കോളനികളില്‍ മൂന്ന് കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്. കുടിവെള്ളവിതരണം, റോഡ് നിര്‍മാണം, ഭവന പുനരുദ്ധാരണം, ഭൂമി സംരക്ഷണം, വൈദ്യുതി വിതരണം എന്നിവ കോളനികളില്‍ നടപ്പാക്കും. പദ്ധതികള്‍ സമയബന്ധിതമായി കോളനികളില്‍ നടപ്പിലാക്കുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അബ്‌ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി സിദ്ദിഖ്, കെ. സലാം, വി.സി കമലം പ്രസംഗിച്ചു.
from kerala news edited
via IFTTT