Story Dated: Monday, February 23, 2015 08:11
ഭോപ്പാല്‍: മൊബൈലിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കാമുകിയെയും കാമുകിയുടെ അമ്മയെയും കൊലപ്പെടുത്തി. സുനിത(40), മകള്‍ ദിവ്യ(19) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ നിരവധി തവണ കുത്തേറ്റതിന്റെ പാടുകളുണ്ട്. മുന്‍കൂട്ടി ആസൂത്രണം ചെയ്‌ത കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം.
ഞായറാഴ്‌ച വൈകുന്നേരം സുനിതയുടെ ഭര്‍ത്താവ് രാജു വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് രക്‌തത്തില്‍ കുളിച്ചു കിടക്കുന്ന മൃതദേഹങ്ങള്‍ കണ്ടത്. സംഭവ സ്‌ഥലത്ത് ദിവ്യയുടെ കാമുകന്‍ ഹരീഷിനെയും സുഹൃത്ത് ശിവമിനെയും സംശയാസ്‌പദമായി കണ്ടെന്ന് അയല്‍വാസികള്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഹരീഷ് ഒളിവിലാണ്. ഇയാളുടെ സുഹൃത്ത് ശിവത്തിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
കുറച്ചു നാളുകളായി ദിവ്യയും ഹരീഷും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ദിവ്യയുടെ അമ്മാവന്റെ രേഖകകള്‍ ഉപയോഗിച്ച് ഹരീഷ് 20000 രൂപയുടെ ഫോണ്‍ ദിവ്യയ്‌ക്ക് വാങ്ങി നല്‍കിയിരുന്നു. തവണകളായാണ് ഹരീഷ് ഫോണിന്റെ പണം അടച്ചു വന്നത്. എന്നാല്‍ ഇത് കൃത്യമായി നല്‍കുവാന്‍ ഹരീഷിനു കഴിഞ്ഞിരുന്നില്ല. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഹരീഷ് ഇരുവരെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
from kerala news edited
via IFTTT