Story Dated: Monday, February 23, 2015 03:16
കോഴിക്കോട്: മെഡിക്കല്‍ കോളജിലെ മലിനജല പ്ലാന്റ് പ്രവര്‍ത്തനരഹിതമായിട്ടു ആറു വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. ഏഴ് കോടി രൂപ ചെലവില്‍ സ്‌ഥാപിച്ച മലിനജല പ്ലാന്റ് കാടുകയറി ഉപയോഗശൂന്യമായിരിക്കുകയാണ്.
കോണ്‍ക്രീറ്റിട്ട ഭാഗങ്ങളൊഴിച്ചുള്ള ബാക്കിയുള്ളതെല്ലാം തുരുമ്പെടുത്ത് കിടക്കുന്നു. പൈപ്പിടല്‍ പൂര്‍ത്തിയായിട്ടും ജനറേറ്ററും ട്രാന്‍സ്‌ഫോമറുകളുമെല്ലാം കൊണ്ടുവച്ചിട്ടും ഇതുവരെ കണക്ഷന്‍ ലഭിച്ചിട്ടില്ല.
18 മോട്ടോറുകളാണ് പ്ലാന്റിനുള്ളത്. അതില്‍ എട്ടെണ്ണം കഴിഞ്ഞവര്‍ഷം മോഷണം പോയി. ബാക്കിയുള്ളവയില്‍ അധികവും പ്രവര്‍ത്തിക്കുന്നില്ല. നാലുവര്‍ഷം മുമ്പാണ് മോട്ടോറുകള്‍ ഘടിപ്പിച്ചത്.അതിനുശേഷം ഇതുവരെ അവ പ്രവര്‍ത്തിപ്പിച്ചിട്ടില്ല. 18,000 മുതല്‍ ഒരുലക്ഷം രൂപവരെ വിലയുള്ള മോട്ടോറുകളുണ്ട്. 125കിലോവാട്ട് ആമ്പിയറിന്റെ ഒരു ജനറേറ്ററും പ്രവര്‍ത്തനരഹിതമാണ്.
ഇനി പ്ലാന്റ് തുടങ്ങണമെങ്കില്‍ അവയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണം. തകരാറുകള്‍ പരിഹരിക്കാനായി 60 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍, അറ്റകുറ്റപ്പണിക്കായി കഴിഞ്ഞ ഒക്‌ടോബറില്‍ ടെന്‍ഡര്‍ വിളിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും ടന്‍ഡറായിട്ടില്ല. 60 ലക്ഷം രൂപ ചെലവിട്ട് ചെയേ്ണ്ട േപ്രവര്‍ത്തികളല്ല ഇവിടെയുള്ളത് എന്നതുകൊണ്ടാണ് ആരും പ്രവൃത്തി ഏറ്റെടുക്കാത്തത്.
2008-ലാണ് മെഡിക്കല്‍ കോളജ്, ഐ.എം.സി.എച്ച്, സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളില്‍ നിന്നുള്ള മലിനജലം പൈപ്പ് വഴി സംഭരിച്ച് ശുദ്ധീകരിച്ച ശേഷം തോട്ടം നനക്കാനും സാനിറ്റേഷനും ഉപയോഗിച്ച് ബാക്കിയുള്ളത് കടലിലേക്ക് ഒഴുക്കിവിടാനായിരുന്നു തീരുമാനം. കടലിലേക്ക് ഒഴുക്കിവിടുന്ന വഴിയുടെ പേരില്‍ നാട്ടുകാരുമായി തര്‍ക്കം മുറുകിയതോടെ ഒടുവില്‍ റോഡ് മാര്‍ഗം കനോലി കനാലിലേക്കും അതുവഴി കടലിലേക്കും ഒഴുക്കാന്‍ തീരുമാനമാവുകയും വാട്ടര്‍ അതോറിറ്റി മൂന്നുകോടി രൂപ ചെലവില്‍ ഈ വര്‍ഷത്തോടെ പൈപ്പിടല്‍ പൂര്‍ത്തീകരിക്കുകയും ചെയ്‌തു. കെ.എസ്.ഇ.ബി ഉദ്യോഗസ്‌ഥര്‍ ട്രാന്‍സ്‌ഫോമറും തയാറാക്കിയിട്ടുണ്ട്. എന്നാല്‍, വര്‍ഷങ്ങളായി മഴയും വെയിലുമേറ്റ് തുരുമ്പെടുത്ത് പോയതിനാല്‍ പ്‌ളാന്റ് പ്രവര്‍ത്തിക്കണമെങ്കില്‍ മോട്ടോറും ജനറേറ്ററുമടക്കം സാധനസാമഗ്രികള്‍ പുതുതായി വാങ്ങണമെന്നതാണ് അവസ്‌ഥ.
വെള്ളം ശുദ്ധീകരിക്കാന്‍ അള്‍ട്രാവയലറ്റ് ട്രീറ്റ്‌മെന്റ് സംവിധാനവും ഫില്‍റ്റര്‍
പ്‌ളേറ്റും പ്ലാന്റില്‍ ഒരുക്കിയിട്ടുണ്ട്. 2010-ലാണ് ഇവ അവസാനമായി പ്രവര്‍ത്തിപ്പിച്ചു നോക്കിയത്. ഇവയുടെ പ്രവര്‍ത്തനത്തില്‍ തകരാറുണ്ടോ എന്നു പരിശോധിക്കണം.
രണ്ടു ദശലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന രണ്ടു വലിയ ടാങ്കുകള്‍,ഒമ്പത് മീറ്ററിന്റെ രണ്ടു ടാങ്കുകള്‍, 10 മീറ്ററിന്റെ മൂന്നു ടാങ്കുകള്‍, 12 മീറ്റര്‍ ചുറ്റളവുള്ള രണ്ട് റൗണ്ട് ടാങ്കുകള്‍, എന്നിവയാണ് പ്ലാന്റിലുള്ളത്. ഇവയിലേക്കാണ് മലിനജലം എത്തേണ്ടത്. നിലവില്‍ മലിനജലം ഐ.എം.സി.എച്ചിലുള്ള കിണറില്‍ സംഭരിച്ച് അവിടെനിന്ന് മായനാടുള്ള ഓക്‌സിഡേഷന്‍ പോണ്ടിലേക്ക് പമ്പുചെയ്യുകയാണ്.
വര്‍ഷങ്ങളായി മായനാട് ഭാഗത്തെ നൂറുകണക്കിന് വീട്ടുകാര്‍ ഇതിന്റെ ദുരിതത്തിലാണ്.മലിനജലം കലര്‍ന്ന് കിണറുകളിലെ വെള്ളം ഉപയോഗിക്കാനാകുന്നില്ല. മറ്റ് ആശുപത്രി മാലിന്യങ്ങളെല്ലാം അടിഞ്ഞുകൂടി രോഗാതുരമായിരിക്കുകയാണു ഇവിടമെന്ന ആക്ഷേപവും ശക്‌തമാണ്.
from kerala news edited
via IFTTT