Story Dated: Monday, February 23, 2015 07:01
നെയ്യാറ്റിന്‍കര: താലൂക്കിലെ കമ്യൂണിസ്‌റ്റ് കോട്ടകൊത്തളമെന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന കൊല്ലയില്‍ പഞ്ചായത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ പലഘട്ടങ്ങളിലായി പാര്‍ട്ടിയോട് ലാല്‍'സലാം' പറഞ്ഞുകൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവില്‍ കൈത്തറിമേഖലയിലെ കുലപതികളിലൊരാളായ പത്മശ്രീ ലഭിച്ച മഞ്ചവിളാകം ഗോപിനാഥനാണ് പാര്‍ട്ടിവിട്ടത്. ഗോപിനാഥന്‍ കുടുംബത്തോടെ ബി.ജെ.പിയില്‍ ചേക്കേറി. ഇതിനുമുമ്പ് വന്‍ കോളിളക്കം സൃഷ്‌ടിച്ചുകൊണ്ട് പാര്‍ട്ടിവിട്ടത് ആര്‍. സെല്‍വരാജ് എം.എല്‍.എയും അനുയായികളുമായിരുന്നു. സെല്‍വരാജിന്റെ ജന്മസ്‌ഥലവും രാഷ്‌ടീയതട്ടകവും കൂടിയാണ് കൊല്ലയില്‍.
സെല്‍വരാജിനോട് അനുഭാവം പ്രകടിപ്പിക്കുന്നുവോ എന്ന സംശയത്തെ തുടര്‍ന്ന് നിരവധിപേരെ പാര്‍ട്ടി പുറത്താക്കുകയും ചെയ്‌തു. ഇതില്‍ ചിലര്‍ കോണ്‍ഗ്രസ് പാളയത്തിലും അഭയംതേടി. ഇതോടെ ചെങ്കൊടിമാത്രം പാറിക്കൊണ്ടിരുന്ന കൊല്ലയില്‍ പഞ്ചായത്ത് ഭരണവും കോണ്‍ഗ്രസിന്റെ കൈപ്പിടിയിലൊതുങ്ങി. മുന്‍ സി.പി.എം വനിത പഞ്ചായത്ത് വൈസ്‌പ്രസിഡന്റും പാര്‍ട്ടിവിട്ടിരുന്നു. ഇതിനു സമാനമായ മറ്റൊരു സംഭവമായിരുന്നു കൊല്ലയില്‍ സ്വദേശിയും മുന്‍ ജില്ലാസെക്രട്ടറിയുമായ എം. സത്യനേശിന്റെ പേരില്‍ അച്ചടക്കനടപടി കൈക്കൊണ്ട് പാര്‍ട്ടിവിരുദ്ധനാക്കിയത്.
മണിച്ചനില്‍ നിന്ന് കോഴവാങ്ങിയെന്നതിന്റെ പേരില്‍ സത്യനേശിനെ മാത്രം ബലിയാടാക്കിയെന്ന് താലൂക്കിലെ നല്ലൊരുവിഭാഗം അനുയായികളും വിശ്വസിക്കുന്നു. ഇതിന്റെ പിന്നിലും വിഭാഗീയതയുടെ അംശമുണ്ടെന്നാണ് പ്രവര്‍ത്തകരുടെ പക്ഷം. ഇതെല്ലാം ഉമിത്തീപോലെ നീറിനീറി ആര്‍. സെല്‍വരാജിലൂടെ ബഹിര്‍സ്‌ഫുരിക്കുകയായിരുന്നു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ പാറശാല നിയോജകമണ്ഡലം സി.പി.എമ്മിന് നഷ്‌ടപ്പെടുകയും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ സെല്‍വരാജിനെ പരാജയപ്പെടുത്താന്‍ സി.പി.എം നടത്തിയ ശ്രമങ്ങള്‍ ഫലംകാണാതെ പോകുകയും ചെയ്‌തു.
from kerala news edited
via IFTTT