121

Powered By Blogger

Monday, 23 February 2015

ശൗചാലയം പൊളിക്കാന്‍ ദേവസ്വം ബോര്‍ഡിന്‍െ്‌റ നോട്ടീസ്‌











Story Dated: Tuesday, February 24, 2015 12:57


ചെങ്ങന്നൂര്‍ : ക്ഷേത്ര വസ്‌തുവില്‍ നഗരസഭ നിര്‍മിച്ച ശൗചാലയങ്ങള്‍ പൊളിച്ചു നീക്കാന്‍ ദേവസ്വം ബോര്‍ഡ്‌ അധികൃതര്‍ നോട്ടീസ്‌ നല്‍കി. മഹാദേവ ക്ഷേത്രത്തിന്‌ സമീപമുളള ദേവസ്വം വസ്‌തുവില്‍ നഗരസഭ നിര്‍മിച്ച ശൗചാലയങ്ങള്‍ പൊളിച്ചുനീക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ നഗരസഭാ സെക്രട്ടറിക്ക്‌ നോട്ടീസ്‌ നല്‍കിയത്‌. ശബരിമല തീര്‍ത്ഥാടന കാലത്ത്‌ അയ്യപ്പഭക്‌തര്‍ക്കായി ഇരുപതോളം താല്‍കാലിക ശൗചാലയങ്ങളാണ്‌ രണ്ട്‌ വര്‍ഷം മുന്‍പ്‌ നഗരസഭ നിര്‍മിച്ചത്‌.


എന്നാല്‍ മാലിന്യങ്ങള്‍ സമീപ വീടുകളിലെ കിണറുകളിലെത്തി രോഗങ്ങള്‍ ഉണ്ടാക്കുന്നതായി പരാതി ഉയര്‍ന്നു. ഇതു സംബന്ധിച്ച്‌ ദേവസ്വം അസി. കമ്മിഷണര്‍ കഴിഞ്ഞ 16 ന്‌ നഗരസഭാ സെക്രട്ടറിക്ക്‌ കത്ത്‌ നല്‍കിയിരുന്നു. അതിനിടെ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി പരാതിക്കാരുടെ കിണറുകളിലെ ജലം ശേഖരിച്ച്‌ പരിശോധനയ്‌ക്ക്‌ അയച്ചിരുന്നു.


കൂടാതെ ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ്‌ ഏറെനാളായിട്ടും തുറന്നു കിടക്കുന്ന ശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ വൃത്തിഹീനമായി ഉപയോഗിക്കുന്നതിനാല്‍ നാട്ടുകാര്‍ക്ക്‌ അസഹ്യമായ ദുര്‍ഗന്ധവും രോഗഭീഷണിയും നേരിടുന്ന സാഹചര്യത്തിലാണ്‌ ദേവസ്വം അധികൃതര്‍ നഗരസഭക്ക്‌ കത്ത്‌ നല്‍കിയത്‌.










from kerala news edited

via IFTTT