Story Dated: Monday, February 23, 2015 03:20
ആനക്കര: യുവതി ഭര്‍ത്യവീട്ടില്‍ തൂങ്ങിമരിച്ച സംഭവം പീഡനം മൂലമാെണന്ന് കാണിച്ച് യുവതിയുടെ ബന്ധുക്കള്‍ തൃത്താല പോലീസില്‍ പരാതി നല്കി. പട്ടിത്തറ പഞ്ചായത്തിലെ ആലൂര് കാശാംമുക്കില് പാറപ്പുറത്ത് സന്തോഷിന്റെ ഭാര്യ ചിത്ര(24) മരണപ്പെട്ട സംഭവത്തിലാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ആനക്കര പഞ്ചായത്തിലെ കൂടല്ലൂര്‍ മച്ചിങ്ങല്‍ ഗംഗാധരന്-ബേബി ദമ്പതികളുടെ മകളാണ് ചിത്ര. മൂന്ന് വര്‍ഷം മുമ്പാണ് ഇവരുടെവിവാഹം. ഇവര്‍ക്ക് ഒന്നര വയസുളള അഭിനന്ദ് എന്ന കുട്ടിയുണ്ട്. കഴിഞ്ഞ ദിവസമാണ് ഇവര്‍ ഭര്‍ത്യവീട്ടില്‍ തൂങ്ങിമരിച്ചത്. ഇവരുടെ വസ്ത്രത്തില്‍ നിന്ന് ഒരു കത്തും പോലീസിന് ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ മാതാവും ഭര്‍തൃ സഹോദരിമാരും നിരന്തരമായി പീഡിപ്പിക്കുന്നതായി ഇവര്‍ പലപ്പോഴും വീട്ടില്‍ പറയാറുണ്ടായിരുന്നതായി ചിത്രയുടെ വീട്ടുകാര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നുണ്ട്. ഇവര്‍ മരണപ്പെടുന്നതിന്റെ രണ്ടാഴ്ച്ച മുമ്പാണ് വീട്ടില്‍ വന്ന് പോയത്. മകളുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നാണ് ഈ കുടുംബം ആവശ്യപ്പെടുന്നത്.
from kerala news edited
via
IFTTT
Related Posts:
ഐ.എസ് ബന്ധം: യു.എസില്‍ നിന്ന് മടങ്ങിയെത്തിയ യുവ എന്‍ജിനീയര്‍ അറസ്റ്റില്‍ Story Dated: Saturday, January 17, 2015 09:56ഹൈദരാബാദ്: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം സംശയിച്ച് യുവ എന്‍ജിനീയറെ ഹൈദരാബാദില്‍ അറസ്റ്റു ചെയ്തു. യു.എസില്‍ നിന്ന് പഠനം കഴിഞ്ഞ് മടങ്ങിയെത്തിയ അസിഫ് നഗര്‍ സ്വദേശി സല്മാന് മൊയ്നു… Read More
ഫിലിപ്പീന്‍സിലെ ദുരിതബാധിത മേഖലയില്‍ ആശ്വാസമായി മാര്‍പാപ്പ Story Dated: Saturday, January 17, 2015 10:20മനില: ഫിലിപ്പീന്‍സില്‍ ഹെയ്യാന്‍ ചുഴലിക്കാറ്റ് ദുരിതം വിതച്ച ടക്ലോബാനില് സ്വാന്തനമേകി മാര്‍പാപ്പയുടെ സന്ദര്‍ശനം. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ടക്ലോബാനിലെ ദുരന്തഭൂമിയില്‍ തുറന… Read More
സിറിയയില്‍ 15 പേരെ ഐ.എസ് കൂട്ടക്കൊല ചെയ്തു Story Dated: Saturday, January 17, 2015 09:36ദമാസ്കസ്: സിറിയയില്‍ വീണ്ടും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ക്രൂരത. ഒരു ദിവസത്തിനിടെ ഐ.എസ് തീവ്രവാദികള്‍ 15 പേരെ കൊന്നൊടുക്കിയെന്നാണ് റിപ്പോര്‍ട്ട്. കുരിശിലേറ്റിയും വെടി… Read More
കരിപ്പൂരില്‍ അരക്കിലോ സ്വര്‍ണവും 16 കിലോ കുങ്കുമപ്പൂവും പിടികൂടി Story Dated: Saturday, January 17, 2015 09:18കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ കള്ളക്കടത്ത് വേട്ട. അരക്കിലോ സ്വര്‍ണവും 16 കിലോഗ്രാം കുങ്കുമപ്പൂവും കസ്റ്റംസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശികളില്‍ നിന്നാണ് ഇവ പിടി… Read More
സുനന്ദയുടെ മരണത്തിന് ഒരു വയസ്സ്; തരൂരിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നു Story Dated: Saturday, January 17, 2015 10:19ഇന്ത്യന്‍ രാഷ്ര്ടീയത്തിലെ വന്‍ വിവാദങ്ങളിലൊന്നായി മാറിയ സുനന്ദാ പുഷ്ക്കറിന്റെ ദുരൂഹമരണത്തിന് ഇന്ന് ഒരു വയസ്. 2014 ജനുവരി 17 ന് രാത്രിയിലായിരുന്നു ശശി തരൂര്‍ എംപിയെ വെട്ട… Read More