Story Dated: Monday, February 23, 2015 08:13
മസ്‌ക്കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ സഹേദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം വെന്നിയൂര്‍ സ്വദേശിയായ സാബുപ്രസാദ് സഹോദരന്‍ ബാബുപ്രസാദ്, കൊല്ലം സ്വദേശി സജീവ് എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം സമദ്‌ഷാനില്‍ നിന്ന് ഇബ്രയിലേക്ക് പോകുന്ന വഴിയാണ് ഇവര്‍ക്ക് അപകടം സംഭവിച്ചത്. വഴി മധ്യേ റൗള എന്ന സ്‌ഥലത്ത് വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. സാബുപ്രസാദ്, ബാബുപ്രസാദ് എന്നിവര്‍ സമദ്‌ഷാന്‍ ആശുപത്രിയിലും സജീവ് ഇബ്ര ആശുപത്രിയിലും വെച്ചാണ് മരിച്ചത്.
from kerala news edited
via IFTTT