നാട്ടിലേക്കുള്ള യാത്ര; റെയില്‍വേ കനിയുമെന്ന് പ്രതീക്ഷ
Posted on: 24 Feb 2015
ബെംഗളൂരു: യാത്രാപ്രശ്‌നത്തിന് റെയില്‍വേ ബജറ്റില്‍ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നഗരത്തിലെ മലയാളികള്‍. വിവിധ ആവശ്യങ്ങളുന്നയിച്ച് മലയാളി സംഘടനകള്‍ റെയില്‍വേ അധികൃതര്‍ക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ്. ബന്ദിപ്പുര്‍ വഴിയുള്ള ദേശീയപാതയില്‍ രാത്രി യാത്ര നിരോധിച്ചതിനെത്തുടര്‍ന്ന് മലബാര്‍ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്കുള്ള ആശ്രയം തീവണ്ടിയാണ്. നിലവില്‍ മലബാര്‍ ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന കണ്ണൂര്‍ എക്‌സ്പ്രസ് കൂടാതെ ഒരു ട്രെയിന്‍ കൂടി അനുവദിക്കണമെന്നത് ദീര്‍ഘകാലത്തെ ആവശ്യമാണ്.
കേന്ദ്രത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മലയാളികളോട് അടുപ്പമുണ്ടായിരുന്ന ഡി.വി. സദാനന്ദഗൗഡയായിരുന്നു റെയില്‍വേ ബജറ്റ് അവതരിപ്പിച്ചത്. എന്നാല്‍ കാര്യമായ നേട്ടങ്ങളൊന്നും മലയാളികള്‍ക്കുണ്ടായില്ല. സദാനന്ദഗൗഡയെ റെയില്‍വേ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റയെങ്കിലും ഫിബ്രവരി 26-ന് അവതരിപ്പിക്കുന്ന ബജറ്റില്‍ എല്ലാവരും പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്.
നഗരത്തില്‍ വര്‍ഷങ്ങളായി താമസിക്കുന്ന മലയാളികള്‍ക്ക് ബജറ്റില്‍ പ്രതീക്ഷ ഏറെയുണ്ടെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ പറഞ്ഞു. മലബാര്‍ ഭാഗത്തേക്കുള്ള യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ക്കും അനുഭാവപൂര്‍ണമായ സമീപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ആഴ്ചയിലൊരിക്കല്‍ സര്‍വീസ് നടത്തുന്ന കണ്ണൂര്‍ എക്‌സ്പ്രസ്സ് ദിവസേനയാക്കിയാല്‍ യാത്രാ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയും. നാട്ടിലേക്ക് പ്രീമിയം ട്രെയിന്‍ അനുവദിക്കുന്നതിന് പകരം സാധാരണക്കാര്‍ക്ക് ഉപകാരപ്രദമായ തീവണ്ടികളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഗരീബ് രഥ് ദിവസേനയാക്കണം. കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ മെച്ചപ്പെട്ട കോച്ചുകള്‍ അനുവദിക്കണം. അവധിക്കാലത്തെ യാത്രാ നിരക്ക് കണക്കിലെടുത്ത അനുവദിക്കുന്ന പ്രത്യേക ട്രെയിന്‍ നേരത്തെ പ്രഖ്യാപിച്ചാല്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാകും. സാധാരണ അവധി ദിവസങ്ങള്‍ അടക്കുമ്പോഴാണ് പ്രത്യേക ട്രെയിന്‍ പ്രഖ്യാപിക്കാറുള്ളത്. ഇത് പലപ്പോഴും യാത്രക്കാരെ ബുദ്ധിമുട്ടിക്കാറുണ്ട്.
നാട്ടിലേക്കുള്ള യാത്രാ പ്രശ്‌നത്തിന് ബജറ്റില്‍ നിര്‍ദ്േശമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കര്‍ണാടക- കേരള ട്രാവലേഴ്‌സ് ഫോറം(കെ.കെ.ടി.എഫ്) ജനറല്‍ കണ്‍വീനര്‍ ആര്‍. മുരളീധര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് റെയില്‍വേ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഴ്ചയിലൊരിക്കല്‍ സര്‍വീസ് നടത്തുന്ന ഹുബ്ലി- കൊച്ചുവേളി എക്‌സ്പ്രസ്സിന്റെ സമയത്തിലും സര്‍വീസിലും മാറ്റം വരുത്തിയാല്‍ നിരവധി മലയാളികള്‍ക്ക് പ്രയോജനം ചെയ്യും. നിലവില്‍ ഹുബ്ലി- കൊച്ചുവേളി എക്‌സ്പ്രസ്സ് വൈകുന്നേരം മൂന്ന് മണിയോടെയാണ് ബെംഗളൂരുവി ലെത്തുന്നത്. ഇത് വൈകുന്നേരം ആറിനും രാത്രി പത്തിനും ഇടയിലായി ക്രമീകരിച്ചാല്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകും. ഈ ട്രെയിന്‍ ദിവസേനയാക്കണമെന്നത് ദീര്‍ഘകാലത്തെ ആവശ്യമാണ്. ബെംഗളൂരു- എറണാകുളം എക്‌സ്പ്രസ്സ് ദിവസേനയാക്കുകയും ഈ ട്രെയിന്‍ കൊല്ലംവരെ നീട്ടുകയും ബെംഗളൂരുവില്‍ അവസാനിപ്പിക്കുന്നതിന് പകരം മൈസൂര്‍ വരെ നീട്ടുകയും ചെയ്താല്‍ കൂടുതല്‍ പേര്‍ക്ക് ഉപകാരപ്പെടും. മൈസൂരില്‍ നിന്ന് നാട്ടിലേക്ക് നേരിട്ട് തീവണ്ടി വേണമെന്നത് മൈസൂര്‍ മലയാളികളുടെ ദിര്‍ഘകാലത്തെ ആവശ്യമാണ്. ആഴ്ചയിലൊരിക്കല്‍ സര്‍വീസ് നടത്തുന്ന എറണാകുളം സൂപ്പര്‍ ഫാസ്റ്റ് ദിവസേനയാക്കുകയും ഈ ട്രയിന്‍ ഹാസൂര്‍ വഴി സര്‍വീസ് നടത്തണമെന്നും ആവശ്യമുണ്ട്. നിലവില്‍ സര്‍വീസ് നടത്തുന്ന ഗരീബ് രഥിന്റെ യാത്ര സമയം കുറയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. ഗരീബ് രഥ് വൈദ്യുതീകരണ പാതയിലേക്ക് മാറ്റിയാല്‍ ഇതിന് പരിഹാരം കാണാന്‍ കഴിയും.
from kerala news edited
via IFTTT