ഷോറൂം ഉദ്ഘാടനം
Posted on: 24 Feb 2015
ദുബായ്: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇപ്പോള്‍ മികച്ച ഫോമിലാണെന്ന് മുന്‍ ഇന്ത്യന്‍താരം വീരേന്ദര്‍ സെവാഗ് അഭിപ്രായപ്പെട്ടു.
ഖിസൈസ് ലുലു മാളില്‍ ഐ.സി.സി. യുടെ ക്രിക്കറ്റ് ഉല്‍പ്പന്നങ്ങള്‍ക്കായി സജ്ജമാക്കിയ ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു സെവാഗ്. ആദ്യമത്സരത്തില്‍ പാകിസ്താനെയും രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെയും ഇന്ത്യ മികച്ച നിലയിലാണ് പരാജയപ്പെടുത്തിയത്. ഇത് ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെക്കുറിച്ച് ഏറെ പ്രതീക്ഷ നല്‍കുന്നതായും സെവാഗ് പറഞ്ഞു.
'താന്‍ ഇപ്പോഴും ക്രിക്കറ്റ് ആസ്വദിക്കുന്നു. കളിക്കുന്നത് രാജ്യത്തിന് വേണ്ടിയാണോ ക്ലബ്ബിന് വേണ്ടിയാണോ ഐ.പി.എല്ലിലാണോ എന്നത് വിഷയമല്ല. ക്രിക്കറ്റ് കളിയെ സ്‌നേഹിക്കുന്നു, കളി ആസ്വദിക്കുന്നു എന്നതാണ് എന്നെ പ്രചോദിപ്പിക്കുന്ന ഘടകം. രണ്ട് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു താന്‍. അത് ഇപ്പോഴും ഏറെ അഭിമാനത്തോടെ ഓര്‍ക്കുന്നു'-സെവാഗ് പറഞ്ഞു. ലുലു ഡയറക്ടര്‍ എം.എ. സലീം സെവാഗിനെ സ്വീകരിച്ചു.
തുടര്‍ന്ന് ലുലുവിന്റെ അല്‍ ഐനിലെ കുവൈറ്റ് മാളിലെയും അബുദാബിയിലെ അല്‍ വാദ മാളിലെയും ഐ.സി.സി. സ്റ്റാളുകളും സെവാഗ് സന്ദര്‍ശിച്ചു. വിവിധ ടീമുകളുടെ ജഴ്‌സികള്‍, ക്രിക്കറ്റ് ബാറ്റുകള്‍ ഉള്‍പ്പെടെയുള്ള ഐ.സി.സിയുടെ അംഗീകാരമുള്ള ഉത്പന്നങ്ങളാണ് ലുലുവില്‍ സജ്ജമാക്കിയിട്ടുള്ളത്.
from kerala news edited
via IFTTT