Story Dated: Monday, February 23, 2015 08:36
ന്യൂഡല്‍ഹി: ഇരുപത്തിയൊന്നുപേര്‍ കൂടി മരണമടഞ്ഞതോടെ രാജ്യത്തെ പന്നിപ്പനി മരണ നിരക്ക് 833 ആയി. പന്നിപ്പനി ബാധിതരുടെ ഔദ്യോഗിക കണക്ക് 14,000 കവിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്‌ച വരെയുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 812 പേര്‍ക്കാണ് ജീവന്‍ നഷ്‌ടപ്പെട്ടിരുന്നത്. 13,688 പേര്‍ക്ക് പന്നപ്പനി ബാധിച്ചതായും രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്ത് പന്നിപ്പനി ബാധിതരുടെ എണ്ണം അനിയന്ത്രിതമായി കൂടുന്നതായി പുതിയ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തെ പനി മരണ നിരക്കുകളില്‍ മുന്നിലുള്ള രാജസ്‌ഥാനില്‍ ഇതുവരെ 214 പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടു. 4,549 പേര്‍ക്ക് പന്നിപ്പനി സ്‌ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 207 പേര്‍ക്കാണ് ഗുജറാത്തില്‍ പന്നിപ്പനിമൂലം ജീവന്‍ നഷ്‌ടമായി. 3,107 പേരാണ് സംസ്‌ഥാനത്ത് പന്നിപ്പനി മൂലം കഷ്‌ടത അനുഭവിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ പുതിയ കണക്കനുസരിച്ച് മധ്യപ്രദേശില്‍ 122 പേര്‍ക്കും മഹാരാഷ്‌ട്രയില്‍ 112 പേര്‍ക്കും ജീവന്‍ നഷ്‌ടപ്പെട്ടു.
from kerala news edited
via IFTTT