121

Powered By Blogger

Monday, 23 February 2015

ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു; വിശദീകരണം നല്‍കണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍











Story Dated: Monday, February 23, 2015 07:01


തിരുവനന്തപുരം: ചെവിയില്‍ പ്രാണി കുടുങ്ങിയതിനെ തുടര്‍ന്ന്‌ നെടുമങ്ങാട്‌ ജില്ലാ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെത്തിയ വനിതക്ക്‌ ചികിത്സ നിഷേധിച്ചതിനെ കുറിച്ച്‌ അന്വേഷിച്ച്‌ വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്‌റ്റിസ്‌ ജെ.ബി. കോശി നെടുമങ്ങാട്‌ ജില്ലാ ആശുപത്രി സൂപ്രണ്ടിന്‌ നിര്‍ദ്ദേശം നല്‍കി. മാര്‍ച്ച്‌ 30 നകം വിശദീകരണം സമര്‍പ്പിക്കണം. കേസ്‌ ഏപ്രില്‍ എട്ടിന്‌ തിരുവനന്തപുരത്ത്‌ പരിഗണിക്കും. വേങ്ങോട്‌ സ്വദേശിനി സുധ സമര്‍പ്പിച്ച പരാതിയിലാണ്‌ നടപടി. ഫെബ്രുവരി ആറിനായിരുന്നു സംഭവം.


അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോക്‌ടറുടെ നിര്‍ദ്ദേശം ഇ.എന്‍.ടി. വിഭാഗത്തിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ എത്തിയെങ്കിലും ഓപ്പറേഷനുള്ള ദിവസമായിനാല്‍ തനിക്ക്‌ സമയമില്ലെന്ന്‌ ഡോക്‌ടര്‍ പറഞ്ഞതായാണ്‌ പരാതി. സൂപ്രണ്ടിനെ വിവരം അറിയിച്ചിട്ടും ഫലമുണ്ടായില്ല. പിന്നീട്‌ പേരൂര്‍ക്കട ഗവണ്‍മെന്റ്‌ ആശുപത്രിയില്‍ എത്തിയെങ്കിലും മെഡിക്കല്‍കോളജിലേക്ക്‌ റഫര്‍ ചെയ്‌തു. മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാര്‍ ചെവിയില്‍ കുടുങ്ങിയ പ്രാണിയെ നീക്കം ചെയ്‌തുവെന്ന്‌ പരാതിയില്‍ പറയുന്നു.










from kerala news edited

via IFTTT