121

Powered By Blogger

Monday, 23 February 2015

സംസ്‌ഥാന കളരിപയറ്റ്‌ ചാമ്പ്യന്‍ഷിപ്പ്‌ അഡീഷണല്‍ സ്‌പോര്‍ട്‌സ് ഡയറക്‌ടര്‍ എസ്‌. നജ്‌മുദ്ദീന്‍ ഉദ്‌ഘാടനം ചെയ്‌തു.











Story Dated: Monday, February 23, 2015 03:20


പാലക്കാട്‌: കേരളാ കളരിപയറ്റ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ദേശീയ മത്സരയിനങ്ങളുടെ ഭാഗമായി നടത്തിയ സംസ്‌ഥാന കളരിപയറ്റ്‌ ചാമ്പ്യന്‍ഷിപ്പ്‌ അഡീഷണല്‍ സ്‌പോര്‍ട്‌സ് ഡയറക്‌ടര്‍ എസ്‌. നജ്‌മുദ്ദീന്‍ ഉദ്‌ഘാടനം ചെയ്‌തു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ അഡ്വ: പൂന്തുറ സോമന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കമാന്‍ഡര്‍ എല്‍. സുരേന്ദ്രന്‍, എം.ഇ.എസ്‌ ജില്ലാ പ്രസിഡന്റ്‌ എം. അബ്‌ദുള്‍കരീം മുഖ്യാതിഥികളായിരുന്നു. കേരളാ കളരിപയറ്റ്‌ അസോസിയേഷന്‍ ഭാരവാഹികളായ കെ.പി. കൃഷ്‌ണദാസ്‌, കെ.പി. ജയപ്രകാശ്‌, കെ.എം. ഹനീഫ, എ. ജബാറലി, എം.ഇ.എസ്‌ സ്‌കൂള്‍ ഭാരാവാഹികളായ എസ്‌.എ. മുഹമ്മദ്‌ യൂസഫ്‌, ഡോ: കെ. അനില്‍കുമാര്‍, ലതിക സുരേഷ്‌, അഡ്വ: സ്‌റ്റാന്‍ലി ജയിംസ്‌, ജില്ലാ ഭാരവാഹികളായ എം.കെ.പി.വി. സെയ്‌തലവി, സി. മുരളിധരന്‍, മുഹമ്മദ്‌ അന്‍വര്‍, എസ്‌. ജയകുമാര്‍, കെ. രാമകൃഷ്‌ണന്‍, എം. ശെല്‍വന്‍ പ്രസംഗിച്ചു.

സമാപന സമ്മേളനം കെ.പി.എസ്‌.സി മെമ്പര്‍ പി. ശിവദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. വിജയികള്‍ക്കുള്ള സമ്മാന വിതരണം ഡിവൈ.എസ്‌.പി മുഹമ്മദ്‌ കാസിം നിര്‍വഹിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍ ജില്ല ചാമ്പ്യന്മാരായി. മലപ്പുറം ജില്ല റണ്ണേഴ്‌സ് അപ്പായി. കണ്ണൂരിനാണ്‌ മൂന്നാം സ്‌ഥാനം. പെണ്‍കുട്ടികളുടെ ചാമ്പ്യന്‍ഷിപ്പ്‌ കണ്ണൂര്‍ ജില്ലയും റണ്ണേഴ്‌സ് അപ്പ്‌ പാലക്കാട്‌ ജില്ലയും മൂന്നാം സ്‌ഥാനം കാസര്‍കോടും കരസ്‌ഥമാക്കി.










from kerala news edited

via IFTTT