Story Dated: Tuesday, February 24, 2015 02:03
പാലക്കാട്: പൊതു വിദ്യാലയങ്ങളില്‍ നടപ്പിലാക്കി വരുന്ന ഉച്ചഭക്ഷണ പരിപാടി അഴിമതിരഹിതവും പോഷകസമൃദ്ധവുമാക്കുന്നതിന് നിര്‍ദേശിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയും ആവശ്യമായ ഫയലുകളും രേഖകളും സൂക്ഷിക്കാതെയും വ്യാപക അഴിമതികളും ക്രമക്കേടുകളും നടത്തുകയാണെന്ന് വിദ്യാഭ്യാസ ശാക്‌തീകരണ സമിതി യോഗം കുറ്റപ്പെടുത്തി. നിരവധി വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഇക്കാര്യത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ശാക്‌തീകരണ സമിതി ചെയര്‍മാന്‍ പുതുശേരി ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. കെ.വി. കൃഷ്‌ണകുമാര്‍, കല്‌പക സുരേഷ്, വി.സി. രാധാകൃഷ്‌ണന്‍, ടി.കെ. ഹൈദരലി, എന്‍. ഹരിദാസ്, സി. കാര്‍ത്തികേയന്‍, എസ്.വി. ശിവദാസ്, വി. നാഗരാജന്‍ എന്നിവര്‍ സംസാരിച്ചു.
from kerala news edited
via IFTTT