121

Powered By Blogger

Monday, 23 February 2015

പാര്‍ട്ടിയില്‍ അനാരോഗ്യ പ്രവണതകള്‍ ഉണ്ടായതായി പിണറായി വിജയന്‍









Story Dated: Monday, February 23, 2015 09:04



mangalam malayalam online newspaper

ആലപ്പുഴ: പാര്‍ട്ടിയില്‍ രണ്ട്‌ പതിറ്റാണ്ടായി അനാരോഗ്യ പ്രവണതകള്‍ ഉണ്ടായതായി പിണറായി വിജയന്‍. പാര്‍ട്ടിയിലേക്ക്‌ തെറ്റ്‌ തിരുത്തി തിരിച്ചു വരാന്‍ ശ്രമിച്ചവരെ പോലും തിരികെ തെറ്റിലേക്ക്‌ ആകര്‍ഷിക്കാന്‍ ശ്രമമുണ്ടായി. സി.പി.എം സംസ്‌ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെയും തള്ളിക്കളയുന്ന സമീപനം പാര്‍ട്ടിക്കില്ല. തെറ്റു തിരുത്താന്‍ ആവശ്യപ്പെടുന്ന സമീപനമാണ്‌ പാര്‍ട്ടിക്കുള്ളതെന്നും പിണറായി പറഞ്ഞു.


പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ കോലം കത്തിക്കുന്ന സാഹചര്യം ഉണ്ടായി. എന്നാല്‍ അനാരോഗ്യ പ്രവണതകള്‍ അവസാനിപ്പിക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു. കിളിരൂര്‍ കേസില്‍ വി.ഐ.പി വിവാദം, കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ത്തത്‌ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരാമര്‍ശിച്ചായിരുന്നു പിണറായിയുടെ പ്രസംഗം. ഇത്തരം വിവാദങ്ങളിലൂടെ പാര്‍ട്ടിയെ വേട്ടയാടാന്‍ ശ്രമമുണ്ടായി.


കമ്മറ്റികളുടെ തെരഞ്ഞെടുപ്പ്‌, റിപ്പോര്‍ട്ടിന്‌ അംഗീകാരം നല്‍കല്‍, പ്രതിനിധികളെ തെരഞ്ഞെടുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഏകകണ്‌ഠമായാണ്‌ ചെയ്‌തത്‌. അത്രമാത്രം പാര്‍ട്ടിയില്‍ ഐക്യം വളര്‍ത്താന്‍ സാധിച്ചതായും പിണറായി പറഞ്ഞു. ആശയപരമായി ഇപ്പോള്‍ ഒരു ഭിന്നതയും നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിക്ക്‌ വേണ്ടി ജീവന്‍ ത്യജിച്ചവരുടെ ത്യാഗത്തിന്‌ മുന്നില്‍ താനടക്കമുള്ള നേതാക്കളുടെ ത്യാഗം അപ്രസക്‌തമാണെന്നും പിണറായി പറഞ്ഞു.










from kerala news edited

via IFTTT