121

Powered By Blogger

Thursday, 19 March 2015

മകളെ പോറ്റാന്‍ യുവതി പുരുഷനെപ്പോലെ ജീവിച്ചത്‌ 43 വര്‍ഷം









Story Dated: Thursday, March 19, 2015 08:14



mangalam malayalam online newspaper

കെയ്‌റോ: മകളെ പോറ്റാന്‍ 43 വര്‍ഷം പുരുഷനായി ജീവിച്ച യുവതിയെ ഈജിപ്‌തിലെ കെയ്‌റോയില്‍ മാതൃകാ മാതാവായി തെരഞ്ഞെടുത്തു. ഭര്‍ത്താവിന്റെ മരണശേഷം പുരുഷനെപ്പോലെ വസ്‌ത്രം ധരിക്കുകയും പുരുഷന്മാര്‍ ചെയ്യുന്ന ജോലിചെയ്‌തുമാണ്‌ 64കാരിയായ സിസാ അബു ദാവൂഹ്‌ വര്‍ഷങ്ങളോളം മകളെ പോറ്റിയത്‌.


ഗര്‍ഭിണിയായിരിക്കെയാണ്‌ അബു ദാവൂഹിന്‌ തന്റെ ഭര്‍ത്താവിനെ നഷ്‌ടമായത്‌. തുടര്‍ന്ന്‌ ജീവിക്കാന്‍ വരുമാന മാര്‍ഗമില്ലാതെ വന്നതോടെയാണ്‌ ജോലികള്‍ ചെയ്യാന്‍ തീരുമാനിച്ചത്‌. എന്നാല്‍ ഒരു സ്‌ത്രീക്ക്‌ തൊഴില്‍ മേഖലയില്‍ പരിമിതികള്‍ ഉണ്ടെന്ന തിരിച്ചറിവാണ്‌ പുരുഷനായി രൂപമാറ്റം സ്വീകരിക്കാന്‍ അബു ദാവൂഹിനെ പ്രേരിപ്പിച്ചത്‌.


സ്‌ത്രീകള്‍ക്ക്‌ എതിരെയുള്ള അതിക്രമങ്ങള്‍ ഭയന്നാണ്‌ അബു ദാവൂഹ്‌ അയഞ്ഞതും നീളം കൂടിയതുമായ വസ്‌ത്രം ധരിച്ച്‌ പരുഷന്മാരെപ്പോലെ നടക്കാന്‍ തുടങ്ങിയത്‌. തുടര്‍ന്ന്‌ പുരുഷന്മാര്‍ ചെയ്യുന്ന കല്ലു ചുമടും നിര്‍മാണ മേഖലകളിലെ ജോലികളും ചെയ്‌തു തുടങ്ങി. ഇതിനിടയില്‍ താന്‍ നിരവധി തവണ സിമന്റ്‌ ചാക്കുകള്‍ ചുമന്നിരുന്നതായും അബു ദാവൂഹ്‌ പറയുന്നു. നിരത്തുകളില്‍ ഷൂ പോളിഷ്‌ ചെയ്യുന്ന ജോലിയും ഇവര്‍ ചെയ്‌തിട്ടുണ്ട്‌. കൂടാതെ മറ്റ്‌ നാടുകളിലും ജോലി നോക്കിയിരുന്നു. എന്നാല്‍ ആരും താന്‍ സ്‌ത്രീ ആണെന്ന കാര്യം തിരിച്ചറിഞ്ഞില്ലെന്നും അബു ദാവൂഹ്‌ പറയുന്നു.


ഇതിനിടയില്‍ പ്രായപൂര്‍ത്തിയായ മകള്‍ ഹൗദയുടെ വിവാഹം നടത്തി. എന്നാല്‍ മകളുടെ ഭര്‍ത്താവ്‌ രോഗം ബാധിച്ച്‌ കിടപ്പിലായതോടെ ഇവരുടെ ചുമതലയും അബു ദാവൂഹിന്റെ ചുമലിലായി. ഇപ്പോള്‍ പ്രായാധിക്യത്താല്‍ ഭാരിച്ച ജോലികളൊന്നും ഈ മാതൃകാ മാതാവ്‌ ചെയ്യാറില്ല. പക്ഷ എല്ലാ ദിവസവും രാവിലെ ആറുമണിക്ക്‌ ജോലിയില്‍ പ്രവേശിക്കുന്ന ഇവര്‍ നിരത്തില്‍ ഷൂ പോളിഷ്‌ ചെയ്‌ത് മാന്യമായി സമ്പാദിക്കുന്നുണ്ടെന്ന്‌ മകള്‍ ഹൗദ പറയുന്നു.










from kerala news edited

via IFTTT