കല മലയാളി അസോസിയേഷന്‍ വനിതാ സമ്മേളനം
Posted on: 19 Mar 2015
ഫിലാഡല്‍ഫിയ: കല മലയാളി അസോസിയേഷന്‍ ഓഫ് ഡെലവേര്‍വാലിയുടെ ആഭിമുഖ്യത്തില്‍ വനിതാ സമ്മേളനം സംഘടിപ്പിച്ചു. കലാ വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ സ്ഥാനത്തേയ്ക്ക് ആഷാ ഫിലിപ്പ് , കോ-ചെയര്‍ ആയി പ്രഭാ തോമസ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ വനിതാ മുന്നേറ്റങ്ങള്‍ കൊണ്ടു മാത്രമേ സ്ത്രീ ശാക്തീകരണം സഫലമാകൂ എന്ന് ചെയര്‍പേഴ്‌സണ്‍ അഭിപ്രായപ്പെട്ടു.
മെയ് 16 ന് ഫിലാഡല്‍ഫിയയില്‍ വെച്ചു നടത്തപ്പെടുന്ന വസന്തോത്സവം യൂത്ത് ഫെസ്റ്റിവലിലേക്ക് എല്ലാ മലയാളികളുടെയും സഹകരണം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് ത്രേസ്സ്യാമ്മ മാത്യൂസ്, സാലി എബ്രഹാം, വല്‍സ അലക്‌സ്, അജി പണിക്കര്‍, സൂസന്‍ മാത്യൂസ്, ദിവ്യാ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. പരിപാടികള്‍ക്ക് പ്രസിഡന്റ് തോമസ് എബ്രഹാം, ജനറല്‍ സെക്രട്ടറി രേഖ ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.
ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT