121

Powered By Blogger

Thursday, 19 March 2015

ശ്രീധരന് കേളി യാത്രയയപ്പ് നല്‍കി








ശ്രീധരന് കേളി യാത്രയയപ്പ് നല്‍കി


Posted on: 19 Mar 2015







റിയാദ്: ഇരുപത്തിയൊന്നു വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി ന്യൂസനയ്യ ഏരിയയിലെ സെന്‍ട്രല്‍ യുണിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഇ. എം. ശ്രീധരന് യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന്

സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. യുണിറ്റ് പ്രസിഡന്റ് രജേന്ദ്രന്‍നായരുടെ അധ്യക്ഷതയില്‍ അറൈഷ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ കേളി കേന്ദ്ര ജോ: സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ ട്രഷററുമായ ബേബി നാരായണന്‍, ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് ജോര്‍ജ്ജ് വര്‍ഗ്ഗീസ്, രക്ഷാധികാരി സമിതി കണ്‍വീനര്‍ നാരായണന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ പുരുഷോത്തമന്‍, വര്‍ഗ്ഗീസ്, മനോഹരന്‍, സുകുപ്രസാദ്, ഷമീര്‍ ഇടപ്പിള്ളി, കൃഷ്ണകുമാര്‍, ഫൈസല്‍ മടവൂര്‍, ഭരതന്‍, ജയപ്രകാശ്, സെന്‍ട്രല്‍ യുണിറ്റിലെ സഹപ്രവര്‍ത്തകര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കോഴിക്കോട് വടകര സ്വദേശിയായ ശ്രീധരന്‍ കഴിഞ്ഞ ഇരുപത്തിഒന്നു വര്‍ഷമായി റിയാദ് മിഡില്‍ ഈസ്റ്റ് കേബിള്‍ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. യുണിറ്റിന്റെ ഉപഹാരം സെക്രട്ടറി മോഹനന്‍ ശ്രീധരനൂ നല്‍കി. യാത്രയയപ്പിന് ശ്രീധരന്‍ നന്ദി രേഖപ്പെടുത്തി.



അക്ബര്‍ പൊന്നാനി













from kerala news edited

via IFTTT