'കരിപൂര്‍: ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണം'
Posted on: 19 Mar 2015
മക്ക: കരിപ്പൂര്‍ എയര്‍പോര്‍ട്ട് റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി ആറു മാസം ഭാഗികമായി അടച്ചിടുന്നത് മലബാര്‍ മേഖലയിലെ ലക്ഷക്കണക്കിനു ഗള്‍ഫ് പ്രവാസികളുടെയും ഹജ്ജ്, ഉംറ തീര്‍ത്ഥാടകരുടെയും വിമാന യാത്രയെ സാരമായി ബാധിക്കുമെന്നും ആയതിനാല്‍ ചെറു വിമാനങ്ങളെ ഉപയോഗപ്പെടുത്തി ബദല്‍ യാത്ര സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം നാനത്ത് മുഹമ്മദാലി ആവശ്യപ്പെട്ടു. നവോദയ മക്ക ഏരിയ കമ്മിറ്റി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും വിമാന കമ്പനികളും ഗള്‍ഫ് പ്രവാസികളെ ചൂഷണം ചെയ്യുകയാണന്നും അദ്ദേഹം പറഞ്ഞു. കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തില്‍ മലപ്പുറം കേന്ദ്രമായി രൂപീകരിച്ച പ്രവാസി ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍ഫ്രാസ്‌ക്ചര്‍ ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡ് പ്രവര്‍ത്തനത്തെക്കുറിച്ച് അതിന്റെ മുഖ്യസാരാഥികളിലൊരാളു കൂടിയായ നാനത്ത് മുഹമ്മദാലി യോഗത്തില്‍ വിശദീകരിച്ചു.പ്രവാസികള്‍ക്ക് വിവിധ മേഖലകളില്‍ നിക്ഷേപ പദ്ധതികള്‍ ഒരുക്കുന്നതിനാവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുന്നതിനാണ് കമ്പനി രൂപവത്കരിച്ചത്. കമ്പനിയുടെ മൂലധനത്തിന്റെ 70 ശതമാനവും പ്രവാസികളില്‍ നിന്നായിരിക്കും സ്വരുപിക്കുന്നത്.10 രൂപ യുടെ ഓഹകരികളാണ് സ്വീകരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, എക്‌സിപ്‌മെന്റ് സര്‍വീസ്, കൃഷി, വ്യവസായ വികസനം, ഭക്ഷ്യ സംസ്‌കരണം തുടങിയ മേഖലകളില്‍ പ്രവാസി നിക്ഷേപകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ കമ്പനിയില്‍ നിന്നും ലഭിക്കും. ഭവന നിര്‍മ്മാണം, കെട്ടിട നിര്‍മ്മാണം, വ്യവസായ യൂണിറ്റുകള്‍ തുടങി പ്രവാസികള്‍ തുടങ്ങുന്ന സംരംഭങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങളും നല്‍കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപകര്‍ക്ക് പങ്കാളിത്ത വ്യവസ്ഥയില്‍ കമ്പനിയുമായി ചേര്‍ന്ന് പുതിയ സംരംഭങള്‍ തുടങ്ങാനുള്ള സൗകര്യവുമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. നവോദയ മക്ക ഏരിയ കമ്മിറ്റി പ്രസിഡന്റ് പി.കെ.മൊയ്തീന്‍ കോയ പുതിയങ്ങാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജിദ്ദ നവോദയ ജനറല്‍ സെക്രട്ടറി നവാസ് വെമ്പായം സംസാരിച്ചു. ഏരിയ കമ്മിറ്റി സെക്രട്ടറി കെ.എച്ച് .ഷിജു പന്തളം സ്വാഗതവും ഏരിയ ജോയിന്റ് സെക്രട്ടറി ഷിഹാബുദ്ദീന്‍ കോഴിക്കോട് നന്ദിയും പറഞ്ഞു.
അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT