ടൊറന്റോ സെന്റ് തോമസ് സര്‍ഗസന്ധ്യ
Posted on: 19 Mar 2015
മിസ്സിസാഗ: ടൊറന്റോ സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ വെസ്റ്റ് റീജിയന്‍ ദേവാലയ നിര്‍മ്മാണത്തിന്റെ ധനശേഖരണാര്‍ത്ഥം ഒരുക്കുന്ന സര്‍ഗസന്ധ്യ സ്റ്റേജ്‌ഷോയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ടിക്കറ്റ് വില്‍പ്പനോദ്ഘാടനം ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിച്ചു. മെഗാ സ്‌പോണ്‍സര്‍ ഡോ, സണ്ണി ജോണ്‍സണ്‍, ഗ്രാന്റ് സ്‌പോണ്‍സര്‍ ടെസി കളപ്പുരയ്ക്കല്‍ എന്നിവര്‍ ടിക്കറ്റുകള്‍ ഏറ്റുവാങ്ങി. വികാരി റവ.ഡോ. ജോസ് കല്ലുവേലില്‍, കൈക്കാരന്മാരായ ടോമി കോക്കാട്ട്, സുരേഷ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ജൂണ്‍ 6 ന് വൈകീട്ട് 5 മണിക്ക് ഓക്‌വില്‍ മീറ്റിംഗ് ഹൗസിലാണ് സര്‍ഗസന്ധ്യ അരങ്ങേറുന്നത്. ഇരുനൂറോളം കലാകാരന്മാര്‍ അണിനിരക്കുന്ന സംഗീത - നാടക പരിപാടികള്‍ ഷോയെ സമ്പന്നമാക്കും. നൂറോളം പേര്‍ വേഷമിടുന്ന 'ദി ടെന്‍ കമാന്‍ഡ്‌മെന്റ്‌സ്' നാടകമാണ് മുഖ്യ ആകര്‍ഷണം. വടക്കന്‍ അമേരിക്കയിലെ ഏറ്റവും വലിയ മലയാള സംഗീതനാടകമായിരിക്കും ഇതെന്ന് സംഘാടകര്‍ അറിയിച്ചു. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ദൃശ്യാവിഷ്‌കാരത്തിന് വികാരി റവ.ഡോ. ജോസ് കല്ലുവേലില്‍, ബിജു തയ്യില്‍ചിറ, തോമസ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനവും ഒരുക്കങ്ങളും പുരോഗമിക്കുന്നു. സണ്ണി കുന്നപ്പിള്ളി, സജി ജോര്‍ജ്, മാത്യൂസ് മാത്യൂസ്, മാത്യു ജോര്‍ജ്, സലിന്‍ ജോസഫ്, ഫ്രാന്‍സീസ് ഔസേഫ്, സിബിച്ചന്‍ ജോസഫ്, ബിന്ദു തോമസ്, സ്വീറ്റ്‌സി ജോസഫ്, നിമ്മി ജോസ് എന്നിവരും അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.
ജിമ്മി വര്‍ഗീസ്, ബെന്നി ആന്റണി, ജോളി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കുന്ന സ്വരലയം, ഷോണ്‍, സാന്ദ്ര, ആഞ്ജല എന്നിവരുടെ നേതൃത്വത്തിലുള്ള യൂത്ത് മ്യൂസിക്കല്‍ സംഗീത പരിപാടികളും ഷോയ്ക്ക് മാറ്റുകൂട്ടും. സ്‌പോണ്‍സര്‍ഷിപ്പിനും ടിക്കറ്റിനും മറ്റും മിഷന്‍ സെന്ററുമായി ബന്ധപ്പെടുക. (ഫോണ്‍: 1- 905 499 1461). ടോമി കോക്കാട്ട്, സുരേഷ് തോമസ്, ഷാജന്‍ മൂക്കന്‍, സാബു ജോര്‍ജ്, ത്രേസ്യാമ്മ ജോണ്‍സണ്‍, ടോണി കയാനിയില്‍, സിബിച്ചന്‍ ജോസഫ്, ജോയ്‌സ് ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.
ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT