Story Dated: Thursday, March 19, 2015 03:15
ദുബായ്: കാത്തിരുന്നുകിട്ടിയ വാട്‌സ്ആപ്പ് ഓഡിയോ കോളിങ് സേവനം ലോകമെമ്പാടുമുള്ള ഉപഭോക്‌താക്കള്‍ ആഘോഷമാക്കുമ്പോള്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലുള്ളവര്‍ക്ക് ഇത് കണ്ടാസ്വദിക്കാനെ വിധിയുള്ളു. രാജ്യത്ത് വാട്‌സ്ആപ്പിന്റെ പുതിയ സേവനം പ്രാബല്യത്തില്‍ വന്ന് മണിക്കൂറുകള്‍ക്കകം ഇത് ബ്‌ളോക് ചെയ്യപ്പെട്ടതാണ് ഉപഭോക്‌താക്കളെ കുഴപ്പിച്ചത്. യു.എ.ഇയിലെ പ്രമുഖ മൊബൈല്‍ നെറ്റ്‌വര്‍ക്ക് സേവന ദാതാക്കളാണ് നടപടിക്ക് പിന്നില്‍.
ആപ്ലിക്കേഷനുകള്‍ വഴി സൗജന്യ ഓഡിയോ കോള്‍ സേവനം യു.എ.ഇയില്‍ ലഭ്യമാക്കണമെങ്കില്‍ ഇതിനായി പ്രത്യേകം ലൈസന്‍സ് ആപ്ലിക്കേഷന്‍ സ്വന്തമാക്കിയിരിക്കണം. ഇതില്‍ വാട്‌സ്ആപ്പ് വീഴ്‌ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് രാജ്യത്തെ മൊബൈല്‍ സേവന ദേതാക്കള്‍ വ്യക്‌തമാക്കിക്കഴിഞ്ഞു.
വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ എന്നാണ് സൗജന്യ ഇന്റര്‍നെറ്റ് കോളിങിന് സാങ്കേതികമായി പറയുന്നത്. ഈ സേവനം സ്വന്തമാക്കണമെങ്കില്‍ ആപ്ലിക്കേഷന്‍ രാജ്യത്തെ മൊബൈല്‍ സേവന ദേതാക്കളുമായി വ്യക്‌തമായ ധാരണയിലെത്തണം. വാട്‌സ്ആപ്പ് ഇതിനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നിലെന്ന് യു.എ.ഇ ടെലികോം അതോറിറ്റിയും വ്യക്‌തമാക്കി. എത്തിസലാട്ട്, ഡുവും എന്നിവയാണ് യു.എ.ഇയിലെ പ്രമുഖ മൊബൈല്‍ സേവന ദാതാക്കള്‍.
from kerala news edited
via IFTTT