ബഹ്‌റിനില്‍ അത്തിപ്പറ്റ ഉസ്താദിന്റെ ദിക്‌റ് ദുആ മജ്‌ലിസ്
പി.പി.ശശീന്ദ്രന്‍
Posted on: 19 Mar 2015
മനാമ: സൂഫിവര്യനും പണ്ഡിതനുമായ ശൈഖുനാ അത്തിപ്പറ്റ മുഹ്‌യുദ്ധീന്‍ മുസ്ലിയാരുടെ ദിക്‌റ്‌ല ദുആ മജ്‌ലിസ് നിറഞ്ഞൊഴുകിയ വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റിന്‍ കമ്മിറ്റി മനാമ പാക്കിസ്താന്‍ ക്ലബ്ബിലാണ് ദിക്‌റ് ദുആ മജ്‌ലിസ്
സംഘടിപ്പിച്ചത്.
പ്രഭാഷണവും പ്രാര്‍ത്ഥനകളുമടങ്ങിയ ദിക്‌റ് ദുആ മജ്‌ലിസിന് മുന്നോടിയായി അത്തിപ്പറ്റ ഉസ്താദ് നസ്വീഹത്ത് നല്‍കി. ആദരിക്കപ്പെടേണ്ടവര്‍ക്ക് ആത്മാര്‍ത്ഥമായ ആദരവും ബഹുമാനവും നല്‍കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്നും എങ്കില്‍ അവര്‍ക്ക് ഇരുലോക വിജയം കൈവരിക്കാമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഉസ്ദാദിന്റെ ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനയും ചിന്തനീയമായ ഉപദേശങ്ങളുമടങ്ങിയ മജ്‌ലിസില്‍ എസ്.കെ.എസ്,എസ്.എഫ് ബഹ്‌റിന്‍ ഘടകത്തിന്റെ കീഴില്‍ പുതുതായി രൂപീകരിച്ച സന്നദ്ധ സേവന വിഭാഗം (വിഖായ) സമര്‍പ്പണവും നടന്നു. സൂറത്തുല്‍ ഫാത്വിഹയും പ്രത്യേക നസ്വീഹത്തും നല്‍കിയാണ് സമസ്തയുടെ കീഴിലുള്ള പുതിയ സന്നദ്ധ സേവന വിഭാഗത്തെ ബഹ്‌റിന് സമര്‍പ്പിച്ചത്.
ചടങ്ങ് സമസ്ത ബഹ്‌റിന്‍ വൈ.പ്രസി. സൈതലവി മുസ്ലിയാരുടെ അധ്യക്ഷതയില്‍ എടവണ്ണപ്പാറ മുഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഉസ്താദ് അബ്ദുല്‍ വാഹിദ് ലത്വീഫി, അലി റഹ്മാനി വെള്ള മുണ്ട എന്നിവര്‍ പ്രഭാഷണം നടത്തി. ഹംസ അന്‍വരി മോളൂര്‍ പ്രാര്‍ത്ഥനയും ഹാഫിള്‍ ശറഫുദ്ധീന്‍ മലവി ഖിറാഅത്ത് പാരായണവും നടത്തി.
ഉമറുല്‍ ഫാറൂഖ് ഹുദവി, മൊയ്തീന്‍കുട്ടി ഹാജി, വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി, എസ്.എം, അബ്ദുല്‍ വാഹിദ്, മുസ്ഥഫ കളത്തില്‍, ശഹീര്‍ കാട്ടാമ്പള്ളി, മജീദ് ചോലക്കോട് സംബന്ധിച്ചു.
from kerala news edited
via IFTTT