ന്യൂജേഴ്‌സി: ടിവി സീരിയല്‍ 'അക്കര കാഴ്ചകളിലൂടെ പ്രേക്ഷക മനം കവര്‍ന്ന വൈദികനായി വേഷമിട്ട ജോസഫ് മാത്യു കുറ്റോലമഠം (61) വിമാനയാത്രക്കിടെ ഹൃദയസ്തംഭനം മൂലം അന്തരിച്ചു.
ന്യൂ ഒര്‍ലിയന്‍സില്‍ സിനിമാ ഷൂട്ടിംഗിനായി പോയി വിമാനത്തില്‍ ഷാര്‍ലറ്റിലേക്കു മടങ്ങുമ്പോഴാണു ഹൃദയാഘാതമുണ്ടാകുന്നത്. പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാര്‍ച്ച് 17 - ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണു സംഭവം.
ഫഹദ് ഫാസില്‍ നായകനായി അഭിനയിക്കുന്ന പേരിടാത്ത ചിത്രത്തില്‍ അഭിനയിക്കാനാണു പോയത്. അക്കര കാഴ്ചകള്‍ സംവിധാനം ചെയ്ത അബി വര്‍ഗീസ് ആണു സിനിമയുടെ സംവിധായകന്‍.
കഴിഞ്ഞ ഒക്‌ടോബറില്‍ ന്യൂജേഴ്‌സിയില്‍ ഫൈന്‍ ആര്‍ട്‌സ് മലയാളം തീയറ്റര്‍ അവതരിപ്പിച്ച 'മഴവില്ല് പൂക്കുന്ന ആകാശം'എന്ന നാടകത്തിന്റെ പ്രൊഡ്യൂസറായി പ്രവര്‍ത്തിച്ചത് ഫൈന്‍ ആര്‍ട്‌സ് മുന്‍ പ്രസിഡന്റ് കൂടിയായ ജോസ് കുറ്റോലമഠമാണ്. ഫൈന്‍ ആര്‍ട്‌സിലെ മറ്റ് നാടകങ്ങളിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വീടും ഒരു റിഹേഴ്‌സല്‍ ക്യാമ്പ് തന്നെയാണ്.
അടുത്ത മാസം (ഏപ്രില്‍) 11നു അറ്റ്‌ലാന്റയില്‍ ഫൈന്‍ ആര്‍ട്‌സ് അവതരിപ്പിക്കുന്ന 'പഞ്ച നക്ഷത്ര സ്വപ്‌നം' എന്ന നാടകത്തില്‍ പ്രധാന കഥാപാത്രമായി വേഷമിടാനിരിക്കെയാണു അന്ത്യമുണ്ടായത്.
ന്യുയോര്‍ക്കില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനാണ്. തിരുവനന്തപുരം പാപ്പനംകോട് കുറ്റോലമഠം പരേതരായ ഫാ.കെ.സി. മാത്യൂസിന്റെയും ശോശാമ്മ മാത്യുസിന്റെയും എട്ടു മക്കളില്‍ ഏഴാമന്‍. 1991ല്‍ അമേരിക്കയിലെത്തി.
കൂടല്‍ പള്ളിവടക്കേതില്‍ കുടുംബാംഗം തങ്കമണി ജോസഫ് (ആര്‍.എന്‍. ഹാക്കന്‍സാക്ക് മെഡിക്കല്‍ സെന്റര്‍, ന്യുജേഴ്‌സി) ആണു ഭാര്യ.
നിഷാ ജോസഫ് (ബെഗന്‍സ് പ്രൊമിസ്, റോഷല്‍ പാര്‍ക്ക്, ന്യുയോര്‍ക്ക്), നോവാ ജോസഫ് (ക്വസ്റ്റ് ഗ്രൂപ്പ്, ന്യുയോര്‍ക്ക്) എന്നിവരാണു മക്കള്‍.
പരേതനായ മാത്യു ജേക്കബ് (കേരള സ്‌റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ്), കെ.എം. മാത്യു (റിട്ട. ആര്‍മി) റിട്ട. കമഡോര്‍ കെ.എം. തോമസ്, കെ. ഏബ്രഹാം (റിട്ട. ശാസ്ത്രജ്ഞന്‍, സി.റ്റി.സി.ആര്‍.ഐ), സൂസി മാത്യു (തിരുവനന്തപുരം), ആനി സൈമണ്‍ (ഹാര്‍ട്ട്‌ഫോര്‍ഡ്, കണക്ടിക്കട്ട്), മറിയാമ്മ രാജു (റാന്നി), സാറാമ്മ രാജു (റിട്ട. എഞ്ചിനിയറിംഗ് കോളജ് പ്രൊഫസര്‍) വെസ്റ്റ് നയാക്ക് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമായിരുന്നു. നിര്യാണ വാര്‍ത്തയറിഞ്ഞു സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് എല്‍ദോ മോര്‍ തീത്തോസ്, സിറിയന്‍ ഓര്‍ത്തഡോക്‌സ് സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്ത കുര്യാക്കോസ് മോര്‍ തെയോഫിലസ്, ഒട്ടനവധി വൈദികര്‍ തുടങ്ങിയവര്‍ പരേതന്റെ പരാമസിലെ വസതിയിലെത്തി പ്രാര്‍ത്ഥന നടത്തി.
വാര്‍ത്ത അയച്ചത് : ജോര്‍ജ് തുമ്പയില്‍
from kerala news edited
via IFTTT