Story Dated: Thursday, March 19, 2015 06:22
തിരുവനന്തപുരം : ഡെപ്യൂട്ടി സീപ്ക്കര്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെട്ടുകൊണ്ട് ആര്.എസ്.പി നല്കിയ കത്ത് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയോ തീരുമാനത്തിലെത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്.എസ്.പിയ്ക്ക് നല്‍കാമെന്ന് യു.ഡി.എഫ് തത്വത്തില്‍ സമ്മതിച്ചതായി ആര്.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് പറഞ്ഞിരുന്നു. കോവൂര്‍ കുഞ്ഞുമോന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും അസീസ് വ്യക്തമാക്കിയിരുന്നു.
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതായി യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
from kerala news edited
via IFTTT