121

Powered By Blogger

Thursday, 19 March 2015

ജയിലാക്രമിച്ച്‌ തടവുപുള്ളിയെ കൊന്ന സംഭവം; സി.ബി.ഐ. അന്വേഷണത്തിന്‌ സര്‍ക്കാര്‍ ശിപാര്‍ശ









Story Dated: Thursday, March 19, 2015 04:48



mangalam malayalam online newspaper

കൊഹിമ: നാഗാലാന്റില്‍ ജയില്‍ ആക്രമിച്ച്‌ തടവുപുള്ളിയെ ജനങ്ങള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണത്തിന്‌ കേന്ദ്രത്തോട്‌ ശിപാര്‍ശ ചെയ്‌തു. മാര്‍ച്ച്‌ അഞ്ചിനാണ്‌ ആയിരത്തോളം വരുന്ന സംഘം ദിമാപൂരിലെ ജയില്‍ ആക്രമിച്ച്‌ പീഡനക്കേസില്‍ തടവില്‍ കഴിഞ്ഞ സയീദ്‌ ഫരീദ്‌ ഖാനെ കൊലപ്പെടുത്തിയത്‌.


കേസില്‍ ഖാനെതിരെ ആരോപണമുയര്‍ത്തിയ പെണ്‍കുട്ടിയെ പോലീസ്‌ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കിയിരുന്നു. തുടര്‍ന്ന്‌ നാഗാലാന്റ്‌ സര്‍ക്കാര്‍ കേന്ദ്രത്തിന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന്‌ ഇരയായിട്ടില്ല എന്നു സൂചിപ്പിക്കുന്ന തെളിവുകളാണ്‌ ഹാജരാക്കിയിരുന്നത്‌.


ഖാന്‍ ബംഗ്ലാദേശില്‍ നിന്ന്‌ നിയമവിരുദ്ധമായി നാഗാലാന്റില്‍ കുടിയേറിയ വ്യക്‌തിയാണെന്നായിരുന്നു മുമ്പു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇയാള്‍ ആസം സ്വദേശിയാണെന്നും ഖാന്റെ സഹോദരങ്ങള്‍ സൈന്യത്തിലെ ഉദ്യോഗസ്‌ഥരാണെന്നും കണ്ടെത്തി. ഖാന്റെ ഒരു സഹോദരന്‍ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു സഹോദരന്‍ ആസം റൈഫിളില്‍ ഉദ്യോഗസ്‌ഥനായി സേവനമനുഷ്‌ടിച്ചു വരുകയാണ്‌.


സംഭവത്തെ തുടര്‍ന്ന്‌ നാഗാലാന്റിലെ ദിമാപൂരില്‍ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്‌ പ്രദേശത്ത്‌ എസ്‌.എം.എസ്‌. എം.എം.എസ്‌. ഇന്റര്‍നെറ്റ്‌ എന്നിവയുടെ ഉപയോഗത്തിന്‌ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. കേസ്‌ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയ പോലീസ്‌ നിരവധിപ്പേരെ അറസ്‌റ്റ് ചെയ്‌തിരുന്നു.










from kerala news edited

via IFTTT