Story Dated: Thursday, March 19, 2015 08:18
മാരാരിക്കുളം: വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് ഉപയോഗം വര്‍ധിക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് മാരാരിക്കുളം സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷിക്കുന്നു. ഊര്‍ജിതം. മൂന്നാഴ്‌ചയ്‌ക്കുള്ളില്‍ പിടിയിലായത് 20 പേര്‍. മാരാരിക്കുളം സി.ഐയുടെ പരിധിയിലുള്ള അര്‍ത്തുങ്കല്‍, മാരാരിക്കുളം, മുഹമ്മ, മണ്ണഞ്ചേരി എന്നീ പോലീസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ നിന്നാണ് ജില്ലയൊട്ടാകെ കഞ്ചാവ് എത്തിക്കുന്ന തമിഴ്‌നാട് സ്വദേശിയടക്കം 20 പേരെ പിടികൂടിയത്. ഇതുവരെ 15 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു.
മുഹമ്മ, മാരാരിക്കുളം, കലവൂര്‍, കാട്ടൂര്‍, എസ്.എല്‍.പുരം, അരീപ്പറമ്പ് എന്നിവടങ്ങളിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് ലോബികള്‍ എത്തുന്നത്. മൊത്തവില്‍പ്പനക്കാരനായ തമിഴ്‌നാട് കമ്പം സ്വദേശി ഭാസ്‌കരന്‍ (59) പിടിയിലായതോടെയാണ് മറ്റ് കണ്ണികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. 300 രൂപയുടെ പൊതികളാക്കിയാണ് ഇടനിലക്കാര്‍ക്ക് ഭാസ്‌കരന്‍ കഞ്ചാവ് കൈമാറുന്നത്.
മുഹമ്മ, മണ്ണഞ്ചേരി എന്നിവയുടെ കായല്‍ തീരങ്ങളിലും ആളൊഴിഞ്ഞ പറമ്പുകളും കേന്ദ്രീകരിച്ചാണ് വില്‍പനയും ഉപയോഗവും ഇവര്‍ നടത്തുന്നത്. ഈ പ്രദേശങ്ങളിലെ പല വീടുകളിലും കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് വിവിധ സംസ്‌ഥാനത്തുനിന്ന് വിദ്യാര്‍ഥികള്‍ വന്ന് താമസിക്കുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ നീരക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു.
വില്‍പ്പനക്കാരായ വിദ്യാര്‍ഥികള്‍ തന്നെയാണ് മറ്റുള്ള വിദ്യാര്‍ഥികളെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും വിപണനവും ഉപയോഗവും പകല്‍ സമയങ്ങളിലാണെന്നതും ഏറെ പ്രത്യേകതയാണ്. കഞ്ചാവ് ലോബികളെ പിടികൂടാന്‍ പ്രത്യേക സ്‌ക്വാഡു രൂപീകരിച്ചിട്ടുണ്ട്.
from kerala news edited
via IFTTT