121

Powered By Blogger

Thursday, 19 March 2015

ഒ.ഐ.സി.സി യാത്രയപ്പ് നല്‍കി








ഒ.ഐ.സി.സി യാത്രയപ്പ് നല്‍കി


Posted on: 19 Mar 2015






ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ട്രഷറും രണ്ടു തവണ ജിദ്ദ കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗവുമായ ബാലചന്ദ്രന്‍ കായംകുളത്തിന് ആലപ്പുഴ ജില്ലാ കമ്മറ്റി യാത്രയപ്പ് നല്‍കി. 28 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ബാലചന്ദ്രന് ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷരീഫ് കുഞ്ഞു മെമെന്റോ കൈമാറി.

ഒ.ഐ.സി.സി. ജിദ്ദ കമ്മറ്റി ഓഫീസ്സില്‍ വെച്ചു നടന്ന ചടങ്ങിന് ആലപ്പുഴ ജില്ലാ കമ്മറ്റി പ്രസിഡന്റ് സാദിഖ് കായംകുളം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കെ.ടി.എ.മുനീര്‍, ഷറഫുദ്ദീന്‍ കായംകുളം, റഷീദ് കൊളത്തറ, സക്കീര്‍ ഹുസ്സൈന്‍ എടവണ്ണ, അലി തേക്കുതോട്, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, മുജീബ് മൂത്തേടത്ത്, ശ്രുതസേനന്‍ കളരിക്കല്‍, ഫിറോസ് കാരക്കുന്ന്, രാജശേഖരന്‍ അഞ്ചല്‍ എന്നിവര്‍ പ്രസംഗിച്ചു. നസീര്‍ അറുകുറ്റി സ്വാഗതവും സിറാജ് ആലപ്പുഴ നന്ദിയും പറഞ്ഞു.





അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT