Story Dated: Thursday, March 19, 2015 02:49
കൃഷ്‌ണഗിരി: തമിഴ്‌നാട്ടില്‍ അമ്പലത്തില്‍ കയറിയെന്നാരോപിച്ച് ദളിത് യുവാവിനെ മര്‍ദിച്ചവശനാക്കി വായില്‍ മൂത്രമൊഴിച്ചു. നാട്ടിലെ മുതിര്‍ന്ന ജാതിയിലുള്ളവരാണ് ആക്രമണത്തിന് നേതൃത്തം നല്‍കിയത്. പരിക്കേറ്റ യുവാവിനെയും സുഹൃത്തിനെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൃഷ്‌ണഗിരിയിലെ കരുവണ്ണൂരിലാണ് എം. അരവിന്ദന്‍(20) എന്ന യുവാവ് ആക്രമണത്തിന് ഇരയായത്. ദളിത് വംശജനായ യുവാവ് ഒരു സ്വകാര്യ കമ്പനിയില്‍ വെല്‍ഡറായി ജോലി നോക്കിവരുകയായിരുന്നു. ഇതിനിടയില്‍ നാട്ടിലെ ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയ യുവാവ് സുഹൃത്തുമൊത്താണ് അമ്പലത്തിലെത്തിയത്. തുടര്‍ന്ന് അരവിന്ദനും സുഹൃത്തും അമ്പലത്തിലെത്തി ക്ഷേത്ര ദര്‍ശനം നടത്തി. ഇതിനിടയില്‍ കീഴ്‌ജാതിയില്‍ പെട്ട യുവാവ് അമ്പലത്തില്‍ കയറിയെന്നാരോപിച്ച് സമീപത്തുണ്ടായിരുന്നു ഉയര്‍ന്ന ജാതിക്കാര്‍ പലരും ആക്ഷേപിക്കാന്‍ തുടങ്ങി. യുവാക്കള്‍ ആക്ഷേപങ്ങളോട് പ്രതികരിക്കാന്‍ തുടങ്ങിയതോടെ പ്രകോപിതരായ അക്രമികള്‍ ഇരുവരെയും മര്‍ദിക്കുകയായിരുന്നു.
അരവിന്ദനെയും സുഹൃത്ത് എന്‍ ദിനേശിനെ(20)യും അക്രമി സംഘം ബലം പ്രയോഗിച്ച് ശൗചാലയത്തിലെത്തിച്ചാണ് മര്‍ദിച്ചത്. മര്‍ദനമേറ്റ് അവശനായ അരവിന്ദന്‍ വെള്ളത്തിനായി യാചിച്ചപ്പോള്‍ അക്രമികളില്‍ ചിലര്‍ ഇയാളുടെ വായില്‍ മൂത്രമൊഴിച്ചതായും ആരോപണമുണ്ട്. അക്രമികളില്‍ നിന്നും ഒരുവിധം രക്ഷപ്പെട്ട ദിനേശാണ് സംഭവം അരവിന്ദന്റെ ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കളെത്തി ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇരുവരും കല്ലവി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
from kerala news edited
via IFTTT